Ezekiel 23:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിരവധി രഥങ്ങളും വാഹനങ്ങളും വലിയ സൈന്യവ്യൂഹവുമായി അവര്‍ വടക്കുനിന്നു നിനക്കെതിരെ വരും. പടത്തൊപ്പിയും പരിചയും കവചവും അണിഞ്ഞ അവര്‍ നിന്നെ വളയും. ന്യായം വിധിക്കാന്‍ ഞാന്‍ അവരെ നിയോഗിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവർ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാൻ ന്യായവിധി അവർക്കു ഭരമേല്പിക്കും; അവർ തങ്ങളുടെ ന്യായങ്ങൾക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.
Malayalam 1992 MBSI
അവര്‍ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവര്‍ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാന്‍ ന്യായവിധി അവര്‍ക്കും ഭരമേല്പിക്കും; അവര്‍ തങ്ങളുടെ ന്യായങ്ങള്‍ക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അനവധി രഥങ്ങളും വാഹനങ്ങളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവർ പരിചയും പലകയും പിടിച്ച് ശിരസ്ത്രം ധരിച്ച് നിന്നെ വന്നു വളയും; ഞാൻ ന്യായവിധി അവരെ ഭരമേല്പിക്കും; അവർ അവരുടെ ന്യായങ്ങൾക്ക് അനുസരിച്ച് നിന്നെ ന്യായം വിധിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്‍റെ നേരേവരും; അവര്‍ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാന്‍ ന്യായവിധി അവര്‍ക്കു ഭരമേല്പിക്കും; അവര്‍ തങ്ങളുടെ ന്യായങ്ങള്‍ക്ക് അനുസാരമായി നിന്നെ ന്യായം വിധിക്കും.
Malayalam Bible POC-ML 2013
അവര്‍ ധാരാളം രഥങ്ങളോടും വാഹ നങ്ങളോടും കാലാള്‍പ്പടയോടും കൂടെ വടക്കുനിന്നു നിനക്കെതിരേ വരും. അവര്‍ കവചവും പരിചയും പടത്തൊപ്പിയും ധരിച്ച് നിനക്കെതിരേ അണിനിരക്കും.ന്യായവിധി ഞാന്‍ അവരെ ഏല്‍പിക്കും; അവര്‍ തങ്ങളുടെന്യായമനുസരിച്ച് നിന്നെ വിധിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ആയുധങ്ങളും രഥങ്ങളും പല്ലക്കുകളും പടക്കൂട്ടവുമായി നിന്റെനേരേ വരും. പരിചയും ചെറുപരിചയും ശിരോകവചവും ധരിച്ച് എല്ലാവശത്തുനിന്നും അവർ നിനക്കെതിരേ അണിനിരക്കും. ഞാൻ നിനക്കുള്ള ന്യായവിധി അവരെ ഏൽപ്പിക്കും; അവർ തങ്ങളുടെ ന്യായമനുസരിച്ച് നിന്നെ ന്യായംവിധിക്കും.