Ezekiel 23:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തങ്ങളുടെ ന്യായം അനുസരിച്ച് അവര്‍ നിന്നെ വിധിക്കും. അവര്‍ നിന്നോടു ക്രോധപൂര്‍വം വര്‍ത്തിക്കാന്‍ തക്കവിധം എന്‍റെ രോഷം നിന്‍റെ നേരെ അയയ്‍ക്കും. അവര്‍ നിന്റെ മൂക്കും ചെവികളും ഛേദിച്ചുകളയും. നിന്നില്‍ ശേഷിക്കുന്നവര്‍ വാളിനിരയാകും. നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ പിടിച്ചുകൊണ്ടു പോകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എന്റെ തീക്ഷ്ണത നിന്റെ നേരെ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോടു പെരുമാറും; അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവർ വാൾകൊണ്ടു വീഴും; അവർ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവർ തീക്കിരയാകും.
Malayalam 1992 MBSI
ഞാന്‍ എന്റെ തീക്ഷണത നിന്റെ നേരെ പ്രയോഗിക്കും; അവര്‍ ക്രോധത്തോടെ നിന്നോടു പെരുമാറും; അവര്‍ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവര്‍ വാള്‍കൊണ്ടു വീഴും; അവര്‍ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവര്‍ തീക്കിരയാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എന്റെ തീക്ഷ്ണത നിന്റെ നേരെ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോടു പെരുമാറും; അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിക്കുന്നവർ വാൾകൊണ്ടു വീഴും; അവർ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിക്കുന്നവർ തീയാൽ ദഹിപ്പിക്കപ്പെടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എന്‍റെ തീക്ഷ്ണത നിന്‍റെ നേരേ പ്രയോഗിക്കും; അവര്‍ ക്രോധത്തോടെ നിന്നോടു പെരുമാറും; അവര്‍ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവര്‍ വാള്‍കൊണ്ടു വീഴും; അവര്‍ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവര്‍ തീക്കിരയാകും;
Malayalam Bible POC-ML 2013
ഞാന്‍ എന്‍െറ രോഷം നിന്‍െറ നേരേ തിരിച്ചുവിടും. അവര്‍ നിന്നോട് ക്രോധത്തോടെ വര്‍ത്തിക്കും. അവര്‍ നിന്‍െറ മൂക്കുംചെവികളും മുറിച്ചുകളയും. നിന്നില്‍ അവശേഷിക്കുന്നവര്‍ വാളിനിരയാകും. നിന്‍െറ പുത്രന്‍മാരെയും പുത്രിമാരെയും അവര്‍ പിടിച്ചെടുക്കും. അവശേഷിക്കുന്നവര്‍ അഗ്‌നിക്കിരയാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിനക്കുനേരേ എന്റെ തീക്ഷ്ണത ജ്വലിപ്പിക്കും, അവർ ക്രോധത്തോടെ നിന്നോട് ഇടപെടും, അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും, നിന്നിൽ അവശേഷിക്കുന്നവർ വാളിനാൽ വീഴും. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അവർ പിടിച്ചുകൊണ്ടുപോകും. ഇവയെല്ലാം അതിജീവിച്ചവർ തീയാൽ ദഹിപ്പിക്കപ്പെടും.