Ezekiel 23:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ അധ്വാനഫലം അവര്‍ അപഹരിക്കും. നഗ്നയും അനാവൃതയുമായി അവര്‍ നിന്നെ ഉപേക്ഷിക്കും. അങ്ങനെ നിന്‍റെ വ്യഭിചാരം വെളിപ്പെടും. നിന്‍റെ ഭോഗാസക്തിയും വ്യഭിചാരവുമാണ് അതിനിടയാക്കിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പകയോടെ നിന്നോടു പെരുമാറി, നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുർമ്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
Malayalam 1992 MBSI
അവര്‍ പകയോടെ നിന്നോടു പെരുമാറി നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുര്‍മ്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പകയോടെ നിന്നോടു പെരുമാറി, നിന്റെ സമ്പാദ്യം മുഴുവനും എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുർന്നടപ്പും പരസംഗങ്ങളും വെളിപ്പെട്ടുവരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പകയോടെ നിന്നോടു പെരുമാറി നിന്‍റെ സമ്പാദ്യമൊക്കെയും എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്‍റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്‍റെ ദുര്‍മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
Malayalam Bible POC-ML 2013
അവര്‍ നിന്നോട്‌ വെറുപ്പോടെ പ്രവര്‍ത്തിക്കും; നിന്‍െറ അധ്വാനഫലം അവര്‍ കൊള്ളയടിക്കും. നഗ്‌നയും അനാവൃതയുമായി നിന്നെ അവര്‍ ഉപേക്‌ഷിക്കും. അങ്ങനെ നിന്‍െറ വൃഭിചാരവൃത്തിയുടെ നഗ്‌നതയും നിന്‍െറ ഭോഗാസക്‌തിയും വേശ്യാവൃത്തിയും അനാവൃതമാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ നിന്ദയോടെ നിന്നോടു ഇടപെട്ടു നിന്റെ സമ്പത്തൊക്കെയും അപഹരിക്കും. അവർ നിന്നെ പരിപൂർണ നഗ്നയാക്കി ഉപേക്ഷിക്കും. നിന്റെ വേശ്യാവൃത്തിയുടെ അപമാനവും നിന്റെ വിഷയലമ്പടത്തവും വഷളത്തവും വെളിപ്പെട്ടുവരും.