Ezekiel 23:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തില്‍ ആയിരുന്നപ്പോള്‍ ചെറുപ്രായത്തില്‍ തന്നെ അവര്‍ വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടു. അവരുടെ മാറിടം പ്രേമപൂര്‍വം അമര്‍ത്തപ്പെട്ടു. അവരുടെ കന്യകാത്വം നഷ്ടപ്പെടുത്തുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ മിസ്രയീമിൽവെച്ചു പരസംഗം ചെയ്തു; യൗവനത്തിൽ തന്നേ അവർ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.
Malayalam 1992 MBSI
അവര്‍ മിസ്രയീമില്‍വെച്ചു പരസംഗംചെയ്തു; യൌവനത്തില്‍ തന്നേ അവര്‍ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഈജിപ്റ്റിൽവച്ച് പരസംഗം ചെയ്തു; യൗവനത്തിൽ തന്നെ അവർ പരസംഗം ചെയ്തു; അവിടെ വച്ച് അവരുടെ സ്തനങ്ങൾ തഴുകപ്പെട്ടു; അവരുടെ മാറിടം തലോടപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മിസ്രയീമിൽവച്ച് പരസംഗം ചെയ്തു; യൗവനത്തിൽ തന്നെ അവര്‍ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ച് അവരുടെ കന്യാകുചാഗ്രം ഞെക്കി.
Malayalam Bible POC-ML 2013
അവര്‍ ഈജിപ്‌തില്‍ വച്ച് തങ്ങളുടെയൗവനത്തില്‍ വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടു. അവിടെവച്ച് അവരുടെ പയോധരങ്ങള്‍ അമര്‍ത്തപ്പെട്ടു; കന്യകകളായിരുന്ന അവരുടെ മാറിടം സ്‌പര്‍ശിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ഈജിപ്റ്റിൽവെച്ചു വേശ്യകളായിത്തീർന്നു. അവർ തങ്ങളുടെ യൗവനത്തിൽ വേശ്യകളായി ജീവിച്ചു. അവിടെവെച്ച് അവരുടെ മാറിടം ലാളിക്കപ്പെട്ടു. അവരുടെ കന്യാസ്തനങ്ങൾ തലോടപ്പെട്ടു.