Ezekiel 23:33 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലഹരിയും ദുഃഖവും നിന്നില്‍ നിറയും; ഭീതിയുടെയും ശൂന്യതയുടെയും പാനപാത്രത്തില്‍നിന്ന്, നിന്‍റെ സഹോദരി ശമര്യയുടെ പാനപാത്രത്തില്‍ നിന്നുതന്നെ നീ പാനം ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമര്യരുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.
Malayalam 1992 MBSI
സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമര്‍യ്യരുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭീതിയും ശൂന്യതയുമുള്ള പാനപാത്രമായി, നിന്റെ സഹോദരി ശമര്യയുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ട് നീ നിറഞ്ഞിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമര്യയുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.
Malayalam Bible POC-ML 2013
ഭീതിയുടെയും ശൂന്യതയുടെയും പാനപാത്രത്തില്‍ നിന്ന്, നിന്‍െറ സഹോദരിയായ സമരിയായുടെ പാനപാത്രത്തില്‍ നിന്നു, കുടിച്ച് ഉന്‍മത്തതയും ദുഃഖവും കൊണ്ടു നീ നിറയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ലഹരിയും ദുഃഖവും നിറഞ്ഞവളായിത്തീരും, വിനാശത്തിന്റെയും ഏകാന്തതയുടെയും പാത്രം, നിന്റെ സഹോദരി ശമര്യയുടെ പാനപാത്രംതന്നെ.