Ezekiel 23:34 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ അത് ഊറ്റിക്കുടിച്ചശേഷം പാത്രം ഉടച്ച് അതിന്‍റെ കഷണങ്ങള്‍ നക്കും. നിന്‍റെ മാറിടം നീ മാന്തിക്കീറും, ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത് എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Malayalam 1992 MBSI
നീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ അതു കുടിച്ചു വറ്റിച്ച് ഉടച്ച് കഷണങ്ങളെ നക്കി നിന്റെ സ്തനങ്ങളെ കീറിക്കളയും; ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അതു കുടിച്ചു വറ്റിച്ച് ഉടച്ചു കഷണങ്ങളെ നക്കി നിന്‍റെ മുലകളെ കീറിക്കളയും; ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
Malayalam Bible POC-ML 2013
നീ അതു കുടിച്ചു വറ്റിക്കും. പാത്രമുടച്ചു കഷണങ്ങള്‍ കാര്‍ന്നു തിന്നും; നിന്‍െറ മാറിടം നീ പിച്ചിച്ചീന്തും. ഞാനാണ്‌ ഇതു പറഞ്ഞിരിക്കുന്നത്‌, ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ അതു കുടിച്ചു വറ്റിക്കും; അതിന്റെ ഉടഞ്ഞ കഷണങ്ങളെ നീ നക്കും; അങ്ങനെ നീ നിന്റെ സ്തനങ്ങൾ ചീന്തിക്കളയും. ഞാൻ അതു പ്രസ്താവിച്ചിരിക്കുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.