Ezekiel 23:37 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ വ്യഭിചാരം ചെയ്തു; അവരുടെ കരങ്ങള്‍ രക്തം ചിന്തി. അവരുടെ വിഗ്രഹങ്ങള്‍കൊണ്ട് അവര്‍ വ്യഭിചരിച്ചു. അവരില്‍ എനിക്കുണ്ടായ മക്കളെപ്പോലും വിഗ്രഹങ്ങള്‍ക്ക് അവര്‍ ഹോമബലിയായി അര്‍പ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ വ്യഭിചാരം ചെയ്തു, അവരുടെ കയ്യിൽ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവർ വ്യഭിചാരം ചെയ്തു; അവർ എനിക്കു പ്രസവിച്ച മക്കളെ അവെക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
Malayalam 1992 MBSI
അവര്‍ വ്യഭിചാരം ചെയ്തു, അവരുടെ കയ്യില്‍ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവര്‍ വ്യഭിചാരം ചെയ്തു; അവര്‍ എനിക്കു പ്രസവിച്ച മക്കളെ അവേക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ വ്യഭിചാരം ചെയ്തു; അവരുടെ കൈയിൽ രക്തം ഉണ്ട്; അവരുടെ വിഗ്രഹങ്ങളോട് അവർ വ്യഭിചാരം ചെയ്തു; അവർ എനിക്കു പ്രസവിച്ച മക്കളെ അവയ്ക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ വ്യഭിചാരം ചെയ്തു, അവരുടെ കൈയിൽ രക്തം ഉണ്ട്; തങ്ങളുടെ വിഗ്രഹങ്ങളോട് അവര്‍ വ്യഭിചാരം ചെയ്തു; അവര്‍ എനിക്കു പ്രസവിച്ച മക്കളെ അവയ്ക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
Malayalam Bible POC-ML 2013
അവരുടെ കരങ്ങള്‍ രക്‌തപങ്കിലമാണ്‌. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്‌തു; എനിക്ക്‌ അവരില്‍ ജനി ച്ചപുത്രന്‍മാരെ അവയ്‌ക്കു ഭക്‌ഷണമായി അഗ്‌നിയില്‍ ഹോമിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ വ്യഭിചാരംചെയ്തു; അവരുടെ കൈകളിൽ രക്തമുണ്ട്. അങ്ങനെ അവർ തങ്ങളുടെ വിഗ്രഹങ്ങളോടു വ്യഭിചാരംചെയ്തു; അവർ എനിക്കു പ്രസവിച്ച തങ്ങളുടെ മക്കളെത്തന്നെയും അവയ്ക്കു ഭോജനബലിയായി അർപ്പിച്ചു.