Ezekiel 23:39 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വന്തം മക്കളെ കൊന്നു തങ്ങളുടെ വിഗ്രഹങ്ങള്‍ക്കു ബലി അര്‍പ്പിച്ച ദിവസംതന്നെ അവര്‍ എന്‍റെ വിശുദ്ധസ്ഥലത്തു പ്രവേശിച്ച് അവിടം അശുദ്ധമാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തങ്ങളുടെ മക്കളെ വിഗ്രഹങ്ങൾക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്റെ ആലയത്തിന്റെ നടുവിൽ ചെയ്തതു.
Malayalam 1992 MBSI
അവര്‍ തങ്ങളുടെ മക്കളെ വിഗ്രഹങ്ങള്‍ക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവര്‍ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവര്‍ എന്റെ ആലയത്തിന്റെ നടുവില്‍ ചെയ്തതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവരുടെ മക്കളെ വിഗ്രഹങ്ങൾക്കു വേണ്ടി കൊന്ന ശേഷം അന്നുതന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന് അതിലേക്കു വന്നു; ഇങ്ങനെയാകുന്നു അവർ എന്റെ ആലയത്തിന്റെ മദ്ധ്യത്തിൽ ചെയ്തത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തങ്ങളുടെ മക്കളെ വിഗ്രഹങ്ങള്‍ക്കുവേണ്ടി കൊന്നശേഷം അന്നുതന്നെ അവര്‍ എന്‍റെ വിശുദ്ധ മന്ദിരത്തെ അശുദ്ധമാക്കേണ്ടതിന് അതിലേക്കു വന്നു; ഇങ്ങനെയത്രേ അവര്‍ എന്‍റെ ആലയത്തിന്‍റെ നടുവിൽ ചെയ്തത്.
Malayalam Bible POC-ML 2013
വിഗ്രഹങ്ങള്‍ക്കു ബലിയര്‍പ്പിക്കാന്‍വേണ്ടി തങ്ങളുടെ കുട്ടികളെ വധി ച്ചദിവസംതന്നെ അവര്‍ എന്‍െറ വിശുദ്‌ധസ്‌ഥലത്തു പ്രവേശിച്ച്‌ അതു മലിനപ്പെടുത്തി. ഇതാണ്‌ അവര്‍ എന്‍െറ ഭവനത്തില്‍ ചെയ്‌തത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ തങ്ങളുടെ വിഗ്രഹങ്ങൾക്കായി സ്വന്തം മക്കളെ ബലിയർപ്പിച്ച ആ ദിവസംതന്നെ എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് അതിനെ അശുദ്ധമാക്കി. ഈ കാര്യം എന്റെ ആലയത്തിനുള്ളിൽത്തന്നെ അവർ ചെയ്തിരിക്കുന്നു.