Ezekiel 23:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരില്‍ മൂത്തവള്‍ക്ക് ഒഹോലാ എന്നും ഇളയവള്‍ക്ക് ഒഹോലിബാ എന്നുമായിരുന്നു പേര്. ഇരുവരും എന്‍റെ സ്വന്തമായിത്തീര്‍ന്നു. അവര്‍ക്കു പുത്രന്മാരും പുത്രിമാരും ജനിച്ചു. അവരില്‍ ഒഹോലാ ശമര്യയെയും ഒഹോലിബാ യെരൂശലേമിനെയും സൂചിപ്പിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരിൽ മൂത്തവൾക്കു ഒഹൊലാ എന്നും ഇളയവർക്കു ഒഹൊലീബാ എന്നും പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമര്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.
Malayalam 1992 MBSI
അവരില്‍ മൂത്തവള്‍ക്കു ഒഹൊലാ എന്നും ഇളയവര്‍ക്കും ഒഹൊലീബാ എന്നു പേരായിരുന്നു; അവര്‍ എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമര്‍യ്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരിൽ മൂത്തവൾക്ക് ഒഹൊലാ എന്നും ഇളയവൾക്ക് ഒഹൊലീബാ എന്നും പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്നു; പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേര് ഒഹൊലാ എന്നത് ശമര്യയും ഒഹൊലീബാ എന്നത് യെരൂശലേമും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരിൽ മൂത്തവള്‍ക്ക് ഒഹൊലാ എന്നും ഇളയവള്‍ക്ക് ഒഹൊലീബാ എന്നും പേരായിരുന്നു; അവര്‍ എനിക്കുള്ളവരായിരുന്ന് പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമര്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.
Malayalam Bible POC-ML 2013
മൂത്തവളുടെ പേര്‌ ഒഹോലാ എന്നും ഇളയവളുടെ പേര്‌ ഒഹോലിബാ എന്നും ആയിരുന്നു. അവര്‍ എന്‍േറതായി; അവര്‍ക്കു പുത്രന്‍മാരും പുത്രിമാരും ജനിച്ചു. അവരില്‍ ഓഹോലാ സമരിയായെയും ഒഹോലിബാ ജറുസലെമിനെയും സൂചിപ്പിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരിൽ മൂത്തവൾക്ക് ഒഹൊലാ എന്നും ഇളയസഹോദരിക്ക് ഒഹൊലീബാ എന്നും പേരായിരുന്നു. അവർ എനിക്കുള്ളവരായിരുന്നു, അവർ പുത്രീപുത്രന്മാരെ പ്രസവിച്ചു. ഒഹൊലാ എന്നതു ശമര്യയും ഒഹൊലീബാ എന്നത് ജെറുശലേമും ആകുന്നു.