Ezekiel 23:40 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ സഹോദരിമാര്‍ വിദൂരദേശത്തു നിന്നുപോലും ദൂതന്മാരെ അയച്ചു പുരുഷന്മാരെ വരുത്തി; അവര്‍ക്കുവേണ്ടി അവര്‍ കുളിച്ചു കണ്ണെഴുതി ആഭരണങ്ങള്‍ അണിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതുകൂടാതെ, ദൂരത്തുനിന്നു വന്ന പുരുഷന്മാർക്കു അവർ ആളയച്ചു; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്ന ഉടനെ അവർ വന്നു; അവർക്കു വേണ്ടി നീ കുളിച്ചു, കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞു,
Malayalam 1992 MBSI
ഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാര്‍ക്കും അവര്‍ ആളയച്ചു; ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്ന ഉടനെ അവര്‍ വന്നു; അവര്‍ക്കും വേണ്ടി നീ കുളിച്ചു, കണ്ണില്‍ മഷി എഴുതി, ആഭരണം അണിഞ്ഞു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതുകൂടാതെ, ദൂരത്തുനിന്നു വന്ന പുരുഷന്മാർക്ക് അവർ ആളയച്ചു; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്നയുടൻ അവർ വന്നു; അവർക്കു വേണ്ടി നീ കുളിച്ച്, കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞ്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാര്‍ക്ക് അവര്‍ ആളയച്ചു; ഒരു ദൂതന്‍ അവരുടെ അടുക്കൽ ചെന്ന ഉടനെ അവര്‍ വന്നു; അവര്‍ക്കുവേണ്ടി നീ കുളിച്ചു,
Malayalam Bible POC-ML 2013
കൂടാതെ വിദൂരത്തുനിന്ന്‌ അവര്‍ ദൂതനെ അയച്ച്‌ പുരുഷന്‍മാരെ വരുത്തി. അവര്‍ക്കുവേണ്ടി നീ കുളിച്ചു കണ്ണെഴുതി ആഭരണങ്ങള്‍ അണിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മാത്രവുമല്ല, ദൂരത്തുള്ള ആളുകളെ വരുത്താൻ അവർ സന്ദേശവാഹകരെ അയച്ചു; അവർ വന്നപ്പോൾ നീ കുളിച്ചു കണ്ണെഴുതി ആഭരണങ്ങൾ അണിഞ്ഞു സ്വയം മോടിവരുത്തി.