Ezekiel 23:47 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സൈന്യം അവരെ കല്ലെറിയുകയും വാളുകൊണ്ട് അവരെ അരിഞ്ഞുവീഴ്ത്തുകയും ചെയ്യും. അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ കൊല്ലും. അവരുടെ ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്യും. അങ്ങനെ ഞാന്‍ ദേശത്തു ഭോഗാസക്തിക്ക് അറുതി വരുത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ സഭ അവരെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.
Malayalam 1992 MBSI
ആ സഭ അവരെ കല്ലെറിഞ്ഞു വാള്‍കൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ സഭ അവരെ കല്ലെറിഞ്ഞ് വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്ന് അവരുടെ വീടുകൾ തീവച്ച് ചുട്ടുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ സഭ അവരെ കല്ലറിഞ്ഞ് വാള്‍കൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ കൊന്ന് അവരുടെ വീടുകളെ തീവച്ചു ചുട്ടുകളയും.
Malayalam Bible POC-ML 2013
സൈന്യം അവരെ കല്ലെറിയുകയും വാളുകൊണ്ടു ചീന്തിക്കളയുകയും ചെയ്യും. അവര്‍ അവരുടെ പുത്രന്മാരെയും പുത്രിമാരെയും കൊല്ലുകയും അവരുടെ ഭവനങ്ങള്‍ കത്തിച്ചുകളയുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ജനസമൂഹം അവരെ കല്ലെറികയും വാൾകൊണ്ട് അവരെ വെട്ടിവീഴ്ത്തുകയും ചെയ്യും. അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊല്ലുകയും അവരുടെ വീടുകൾ തീവെച്ചു ചുട്ടുകളകയും ചെയ്യും.