Ezekiel 23:48 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്‍ത്രീകള്‍ നിങ്ങളെപ്പോലെ ഭോഗാസക്തരാകാതിരിക്കുവാന്‍ ഇത് അവര്‍ക്ക് ഒരു മുന്നറിയിപ്പായിരിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ നിങ്ങളുടെ ദുർമ്മര്യാദപോലെ ചെയ്യാതിരിപ്പാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന്നു ഞാൻ ദുർമ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.
Malayalam 1992 MBSI
ഇങ്ങനെ നിങ്ങളുടെ ദുര്‍മ്മര്യാദപോലെ ചെയ്യാതിരിപ്പാന്‍ സകലസ്ത്രീകളുടെ ഒരു പാഠം പഠിക്കേണ്ടതിന്നു ഞാന്‍ ദുര്‍മ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ നിങ്ങളുടെ ദുർന്നടപ്പുപോലെ ചെയ്യാതിരിക്കുവാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന് ഞാൻ ദുർന്നടപ്പ് ദേശത്തുനിന്ന് നീക്കിക്കളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ നിങ്ങളുടെ ദുര്‍മര്യാദപോലെ ചെയ്യാതിരിപ്പാന്‍ സകല സ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിനു ഞാന്‍ ദുര്‍മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.
Malayalam Bible POC-ML 2013
സ്‌ത്രീകള്‍ ഇതൊരു മുന്നറിയിപ്പായി കരുതി, നിന്നെപ്പോലെ വിഷയാസക്‌തിക്ക് അധീനരാകാതിരിക്കാന്‍ ഞാന്‍ ദേശത്ത് വിഷയാസക്‌തിക്ക് അറുതിവരുത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അപ്പോൾ ഞാൻ ദേശത്തുനിന്ന് വിഷയലമ്പടത്തത്തെ നീക്കിക്കളയും; സകലസ്ത്രീകളും ഇതിലൂടെ ഒരു പാഠം പഠിക്കുകയും നികൃഷ്ടമായ ജീവിതത്തിൽനിന്ന് പിന്തിരിയുകയും ചെയ്യും.