Ezekiel 23:49 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ ഭോഗാസക്തിക്കും വിഗ്രഹാരാധന നിമിത്തമുള്ള പാപത്തിനും നിങ്ങള്‍ ശിക്ഷ അനുഭവിക്കും. ഞാനാണ് സര്‍വേശ്വരനായ കര്‍ത്താവ് എന്നു നിങ്ങള്‍ അപ്പോള്‍ അറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ അവർ നിങ്ങളുടെ ദുർമ്മര്യാദെക്കു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
Malayalam 1992 MBSI
അങ്ങനെ അവര്‍ നിങ്ങളുടെ ദുര്‍മ്മര്യാദെക്കു തക്കവണ്ണം നിങ്ങള്‍ക്കു പകരം ചെയ്യും; നിങ്ങള്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു നിങ്ങള്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ അവർ നിങ്ങളുടെ ദുർന്നടപ്പിനു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ അവര്‍ നിങ്ങളുടെ ദുര്‍മര്യാദയ്ക്കു തക്കവണ്ണം നിങ്ങള്‍ക്കു പകരം ചെയ്യും; നിങ്ങള്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാന്‍ യഹോവയായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.
Malayalam Bible POC-ML 2013
വിഷയാസക്‌തിക്ക് നിങ്ങള്‍ ശിക്ഷ അനുഭവിക്കും, വിഗ്രഹങ്ങള്‍ കൊണ്ടുള്ള നിങ്ങളുടെ പാപങ്ങള്‍ക്ക് നിങ്ങള്‍ ശിക്ഷ അനുഭവിക്കും. ഞാനാണ് ദൈവമായ കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ നിങ്ങൾ നിങ്ങളുടെ വിഷയലമ്പടത്തത്തിനു ശിക്ഷ സഹിക്കേണ്ടിവരും. നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചതിന്റെ ശിക്ഷ നിങ്ങൾ അനുഭവിക്കും; അങ്ങനെ ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും.”