Ezekiel 24:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ മ്ലേച്ഛമായ ഭോഗാസക്തിയാണ് നിന്നിലെ കട്ടപിടിച്ച ക്ലാവ്. ഞാന്‍ നിന്നെ ശുദ്ധമാക്കാന്‍ ശ്രമിച്ചിട്ടും നീ ശുദ്ധമായില്ല. എന്‍റെ ക്രോധം നിന്‍റെമേല്‍ ചൊരിഞ്ഞ് അതു തീരുന്നതുവരെ നീ ശുദ്ധയാകുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ മലിനമായ ദുർമ്മര്യാദനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാൽ ഞാൻ എന്റെ ക്രോധം നിന്റെമേൽ തീർക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല.
Malayalam 1992 MBSI
നിന്റെ മലിനമായ ദുര്‍മ്മര്യാദനിമിത്തം ഞാന്‍ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാല്‍ ഞാന്‍ എന്റെ ക്രോധം നിന്റെമേല്‍ തീര്‍ക്കുംവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ മലിനമായ ദുർന്നടപ്പുനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകാത്തതിനാൽ, ഞാൻ എന്റെ ക്രോധം നിന്റെമേൽ തീർക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ മലിനമായ ദുര്‍മര്യാദ നിമിത്തം ഞാന്‍ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാൽ ഞാന്‍ എന്റെ ക്രോധം നിന്‍റെമേൽ തീര്‍ക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല.
Malayalam Bible POC-ML 2013
നിന്‍െറ നിന്‌ദ്യമായ ഭോഗാസക്‌തിയാണ് അതിലെ കട്ടിയേറിയ ക്‌ളാവ്. ഞാന്‍ നിന്നെ ശുദ്‌ധീകരിക്കാന്‍ ശ്രമിച്ചിട്ടും നിന്‍െറ മലിനതകളില്‍ നിന്നു നീ ശുദ്‌ധയായില്ല. എന്‍െറ ക്രോധം നിന്‍െറ മേല്‍ പ്രയോഗിച്ചുതുടങ്ങുന്നതുവരെ ഇനി നീ ശുദ്‌ധയാവുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ഇപ്പോൾ, നിങ്ങളുടെ അശുദ്ധി വിഷയലമ്പടത്തമാണ്. ഞാൻ നിന്നെ ശുദ്ധീകരിക്കാൻ ശ്രമിച്ചിട്ടും നിന്റെ മാലിന്യത്തിൽനിന്നു ശുദ്ധീകരിക്കാൻ കഴിയാത്തതിനാൽ നിന്നോടുള്ള എന്റെ ക്രോധം അസ്തമിക്കുന്നതുവരെയും നീ ഇനി ശുദ്ധയാകുകയില്ല.