Ezekiel 24:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതു സംഭവിക്കും; ഞാനതു നിറവേറ്റും. ഞാന്‍ പിന്മാറുകയില്ല. അതിന് ഒരു വിട്ടുവീഴ്ചയും കാണിക്കുകയോ മനസ്സു മാറ്റുകയോ ഇല്ല. നിന്‍റെ പ്രവൃത്തികള്‍ക്കൊത്തവിധം ഞാന്‍ നിന്നെ വിധിക്കും. ഇതു ദൈവമായ സര്‍വേശ്വരന്‍റെ വചനം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാൻ അതു അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്റെ നടപ്പിന്നും ക്രിയകൾക്കും തക്കവണ്ണം അവർ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Malayalam 1992 MBSI
യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാന്‍ അതു അനുഷ്ഠിക്കും; ഞാന്‍ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്റെ നടപ്പിന്നും ക്രിയകള്‍ക്കും തക്കവണ്ണം അവര്‍ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു; അത് സംഭവിക്കും; ഞാൻ അത് അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കുകയില്ല, സഹതപിക്കുകയുമില്ല, നിന്റെ നടപ്പിനും ക്രിയകൾക്കും തക്കവിധം അവർ നിന്നെ ന്യായം വിധിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാന്‍ അത് അനുഷ്ഠിക്കും; ഞാന്‍ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല; നിന്‍റെ നടപ്പിനും ക്രിയകള്‍ക്കും തക്കവണ്ണം അവര്‍ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
Malayalam Bible POC-ML 2013
കര്‍ത്താവായ ഞാന്‍ ഇതു പറഞ്ഞിരിക്കുന്നു. ഇതു പൂര്‍ത്തിയാകും. ഞാനതു നിറവേറ്റുകതന്നെ ചെയ്യും. ഞാന്‍ പിന്‍മാറുകയോ മാപ്പുനല്‍കുകയോ മനസ്‌സുമാറ്റുകയോ ഇല്ല. നിന്‍െറ മാര്‍ഗങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും അനുസരിച്ച്‌ ഞാന്‍ നിന്നെ വിധിക്കും - ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. എനിക്കു പ്രവർത്തിക്കാനുള്ള സമയം വന്നിരിക്കുന്നു; ഞാൻ പിന്മാറുകയില്ല. എനിക്കു സഹതാപം തോന്നുകയില്ല, എന്റെ മനസ്സ് അലിയുകയുമില്ല. നിന്റെ പെരുമാറ്റരീതിയും പ്രവൃത്തിയും അനുസരിച്ച് നീ ന്യായം വിധിക്കപ്പെടും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ”