Ezekiel 24:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യപുത്രാ, അവരുടെ ശക്തിദുര്‍ഗവും അവരുടെ സന്തോഷവും മഹത്ത്വവും അവരുടെ നേത്രങ്ങളുടെ ആനന്ദവും അവരുടെ ഹൃദയത്തിന്‍റെ അഭിവാഞ്ഛയും ആയിരിക്കുന്ന എന്‍റെ മന്ദിരത്തെയും അവരുടെ പുത്രീപുത്രന്മാരെയും
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്നു എടുത്തുകളയുന്ന നാളിൽ,
Malayalam 1992 MBSI
മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍ അവരില്‍നിന്നു എടുത്തുകളയുന്ന നാളില്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്ത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്ന് എടുത്തുകളയുന്ന നാളിൽ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്ത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്‍റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍ അവരിൽനിന്ന് എടുത്തുകളയുന്ന നാളിൽ,
Malayalam Bible POC-ML 2013
മനുഷ്യപുത്രാ, ഞാന്‍ അവരില്‍ നിന്ന്‌ അവരുടെ ദുര്‍ഗവും ആനന്‌ദവും മഹത്വവും കണ്ണുകള്‍ക്ക്‌ ആനന്‌ദവിഷയവും ഹൃദയങ്ങളുടെ അഭിലാഷവും ആയതിനെയും അവരുടെ പുത്രീപുത്രന്‍മാരെയും എടുക്കുന്ന ദിവസം,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മനുഷ്യപുത്രാ, അവരുടെ ശക്തികേന്ദ്രവും സന്തുഷ്ടിയും മഹത്ത്വവും കണ്ണുകൾക്കു പ്രമോദവും ഹൃദയവാഞ്ഛയുമായതിനെയും അവരുടെ പുത്രീപുത്രന്മാരെയും ഞാൻ എടുത്തുകളയുന്ന ദിവസത്തിൽ