Ezekiel 24:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതില്‍ ആട്ടിന്‍പറ്റത്തില്‍ മേന്മയേറിയ ആടിന്‍റെ തുടയിലെയും കൈക്കുറകിലെയും നല്ല കഷണങ്ങള്‍ ഇടണം. നല്ല എല്ലിന്‍കഷണങ്ങളും കൂടെ ഇട്ട് അതു നിറയ്‍ക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മാംസകഷണങ്ങൾ, തുട, കൈക്കുറകു മുതലായ നല്ല കഷണങ്ങൾ ഒക്കെയും തന്നേ എടുത്തു അതിൽ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങൾകൊണ്ടു അതിനെ നിറെക്കുക.
Malayalam 1992 MBSI
മാംസകഷണങ്ങള്‍, തുട കൈക്കുറകു മുതലായ നല്ല കഷണങ്ങള്‍ ഒക്കെയും തന്നേ എടുത്തു അതില്‍ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങള്‍കൊണ്ടു അതിനെ നിറെക്കുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മാംസക്കഷണങ്ങൾ, തുട, കൈക്കുറക് മുതലായ നല്ല കഷണങ്ങളെല്ലാം തന്നെ എടുത്ത് അതിൽ ഇടുക; ഉത്തമമായ അസ്ഥിക്കഷണങ്ങൾകൊണ്ട് അത് നിറയ്ക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മാംസക്കഷണങ്ങള്‍, തുട, കൈക്കുറക് മുതലായ നല്ല കഷണങ്ങളൊക്കെയും തന്നെ എടുത്ത് അതിൽ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങള്‍കൊണ്ട് അതിനെ നിറയ്ക്കുക.
Malayalam Bible POC-ML 2013
എന്നിട്ടു മാംസക്കഷണങ്ങള്‍, തുടയുടെയും കൈക്കുറകിന്‍െറയും നല്ല കഷണങ്ങള്‍ ഇടുക. നല്ല എല്ലുകൊണ്ട് അതു നിറയ്‌ക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിൽ ഇറച്ചിക്കഷണങ്ങൾ, ഏറ്റവും നല്ല കഷണങ്ങൾ— തുട, കൈക്കുറക് എന്നിവയെല്ലാം അതിലേക്കിടുക. ഏറ്റവും നല്ല അസ്ഥിക്കഷണങ്ങൾകൊണ്ട് അതു നിറയ്ക്കുക.