Ezekiel 24:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാത്രത്തിനുകീഴെ വിറകടുക്കി തീ കത്തിച്ച് ഇറച്ചിക്കഷണങ്ങള്‍ വേവിക്കുക. എല്ലുകളും അതില്‍ കിടന്നു തിളയ്‍ക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആട്ടിൻ കൂട്ടത്തിൽനിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്നു, അതിന്റെ കീഴെ വിറകു അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിന്നകത്തു കിടന്നു വേകട്ടെ.
Malayalam 1992 MBSI
ആട്ടിന്‍ കൂട്ടത്തില്‍നിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്നു, അതിന്റെ കീഴെ വിറകു അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികള്‍ അതിന്നകത്തു കിടന്നു വേകട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആട്ടിൻ കൂട്ടത്തിൽനിന്ന് വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്ന്, അതിന്റെ കീഴിൽ വിറകടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിനകത്തു കിടന്ന് വേകട്ടെ”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആട്ടിന്‍കൂട്ടത്തിൽനിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്ന്, അതിന്‍റെ കീഴെ വിറക് അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികള്‍ അതിനകത്തു കിടന്നു വേകട്ടെ.
Malayalam Bible POC-ML 2013
ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും മികച്ചതിനെവേണം എടുക്കാന്‍; അതിനു കീഴില്‍ വിറകടുക്കി നല്ലതുപോലെ വേവിക്കുക. എല്ലിന്‍കഷണങ്ങളും അതില്‍ കിടന്നു തിളയ്‌ക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആട്ടിൻപറ്റത്തിലെ ഏറ്റവും നല്ല മൃഗത്തെ എടുത്ത് അതിനടിയിൽ വിറകടുക്കി അത് തിളപ്പിക്കുക. അസ്ഥികൾ അതിൽക്കിടന്ന് വെന്തു പാകമാകട്ടെ.