Ezekiel 24:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒന്നും അവശേഷിക്കരുത്. നഗരം ചൊരിഞ്ഞ രക്തം ഇപ്പോഴും അവളുടെ മധ്യത്തിലുണ്ട്; അതു പാറപ്പുറത്താണ് അവള്‍ ഒഴുക്കിയത്. മണ്ണുകൊണ്ടു മൂടിപ്പോകത്തക്കവിധം അവള്‍ നിലത്തല്ല അതു ചൊരിഞ്ഞത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യേ ഉണ്ടു; അവൾ അതു വെറും പാറമേലത്രേ ചൊരിഞ്ഞതു; മണ്ണുകൊണ്ടു മൂടുവാൻ തക്കവണ്ണം അതു നിലത്തു ഒഴിച്ചില്ല.
Malayalam 1992 MBSI
അവള്‍ ചൊരിങ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യേ ഉണ്ടു; അവള്‍ അതു വെറും പാറമേലത്രേ ചൊരിഞ്ഞതു; മണ്ണുകൊണ്ടു മൂടുവാന്‍ തക്കവണ്ണം അതു നിലത്തു ഒഴിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യത്തിൽ ഉണ്ട്; അവൾ അതു വെറും പാറമേലാകുന്നു ചൊരിഞ്ഞത്; മണ്ണുകൊണ്ടു മൂടത്തക്കവിധം അവൾ അതു നിലത്ത് ഒഴിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മധ്യേ ഉണ്ട്; അവള്‍ അതു വെറും പാറമേലത്രേ ചൊരിഞ്ഞത്; മണ്ണുകൊണ്ടു മൂടുവാന്‍ തക്കവണ്ണം അതു നിലത്ത് ഒഴിച്ചില്ല.
Malayalam Bible POC-ML 2013
അവള്‍ ചൊരിഞ്ഞരക്‌തം അവളുടെ മധ്യത്തില്‍തന്നെയുണ്ട്‌. അവള്‍ അത്‌ വെറും പാറമേലാണ്‌ ഒഴുക്കിയത്‌. മണ്ണുകൊണ്ടു മൂടത്തക്കവിധം അവള്‍ അതു നിലത്തൊഴിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘അവൾ ചൊരിഞ്ഞ രക്തം അവളുടെ മധ്യേയുണ്ട്: വെറും പാറമേലാണ് അവൾ അതു ചൊരിഞ്ഞത്; മണ്ണ് അതിനെ മൂടിക്കളയുമാറ് നിലത്തല്ല അവൾ അതു ചൊരിഞ്ഞത്.