Ezekiel 25:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ജനമായ ഇസ്രായേലിന്‍റെ കരങ്ങളാല്‍ എദോമിനോടു ഞാന്‍ പ്രതികാരം ചെയ്യും; എന്‍റെ ക്രോധത്തിനും രോഷത്തിനും അനുസൃതമായി അവര്‍ പ്രവര്‍ത്തിക്കും. അപ്പോള്‍ എന്‍റെ പ്രതികാരം എദോം മനസ്സിലാക്കുമെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എന്റെ ജനമായ യിസ്രായേൽമുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവർ എന്റെ കോപത്തിന്നും എന്റെ ക്രോധത്തിന്നും തക്കവണ്ണം എദോമിനോടു ചെയ്യും; അപ്പോൾ അവർ എന്റെ പ്രതികാരം അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Malayalam 1992 MBSI
ഞാന്‍ എന്റെ ജനമായ യിസ്രായേല്‍മുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവര്‍ എന്റെ കോപത്തിന്നും എന്റെ ക്രോധത്തിന്നും തക്കവണ്ണം എദോമിനോടു ചെയ്യും; അപ്പോള്‍ അവര്‍ എന്റെ പ്രതികാരം അറിയും എന്നു യഹേഅവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എന്റെ ജനമായ യിസ്രായേൽമുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവർ എന്റെ കോപത്തിനും എന്റെ ക്രോധത്തിനും തക്കവിധം എദോമിനോടു ചെയ്യും; അപ്പോൾ അവർ എന്റെ പ്രതികാരം അറിയും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എന്‍റെ ജനമായ യിസ്രായേൽ മുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവര്‍ എന്‍റെ കോപത്തിനും എന്‍റെ ക്രോധത്തിനും തക്കവണ്ണം എദോമിനോട് ചെയ്യും; അപ്പോള്‍ അവര്‍ എന്‍റെ പ്രതികാരം അറിയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
Malayalam Bible POC-ML 2013
എന്‍െറ ജനമായ ഇസ്രായേലിന്‍െറ കരംകൊണ്ട്‌ ഏദോമിനെതിരേ ഞാന്‍ പ്രതികാരം ചെയ്യും. എന്‍െറ കോപത്തിനും ക്രോധത്തിനും അനുസൃതമായി അവര്‍ അവിടെ വര്‍ത്തിക്കും. അങ്ങനെ അവര്‍ എന്‍െറ പ്രതികാരം അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ജനമായ ഇസ്രായേൽ മുഖാന്തരം ഞാൻ ഏദോമിനോടു പ്രതികാരംചെയ്യും. എന്റെ കോപത്തിനും ക്രോധത്തിനും തക്കവണ്ണം ഞാൻ ഏദോമിനോടു പ്രവർത്തിക്കും. അപ്പോൾ അവർ എന്റെ പ്രതികാരം മനസ്സിലാക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”