Ezekiel 25:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം കേള്‍ക്കുക’ എന്ന് അവരോടു പറയുക. അവിടുന്ന് അരുളിച്ചെയ്യുന്നു: എന്‍റെ വിശുദ്ധമന്ദിരം അശുദ്ധമാക്കപ്പെടുകയും ഇസ്രായേല്‍ദേശം ശൂന്യമാക്കപ്പെടുകയും യെഹൂദ്യയിലെ ജനം പ്രവാസികളായി പോവുകയും ചെയ്ത അവസരങ്ങളില്‍ നീ അവയില്‍ ഓരോന്നിനെയുംകുറിച്ച് ‘ആഹാ’ എന്നു പറഞ്ഞു പരിഹസിച്ചു. അതുകൊണ്ട് പൂര്‍വദേശത്തെ ജനം നിന്നെ ആക്രമിച്ചു കീഴടക്കാന്‍ ഞാന്‍ അനുവദിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായ്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു
Malayalam 1992 MBSI
യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീര്‍ന്നപ്പോള്‍ നീ അതിനെയും, യിസ്രായേല്‍ദേശം ശൂന്യമായ്തീര്‍ന്നപ്പോള്‍ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോള്‍ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യഹോവയായ കർത്താവിന്റെ വചനം കേൾക്കുവിൻ; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി ‘നന്നായി’ എന്ന് പറഞ്ഞതുകൊണ്ട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയായ കര്‍ത്താവിന്‍റെ വചനം കേള്‍പ്പിന്‍; യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീര്‍ന്നപ്പോള്‍ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീര്‍ന്നപ്പോള്‍ അതിനെയും യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോള്‍ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ട്,
Malayalam Bible POC-ML 2013
അമ്മോന്യരോടു പറയുക: ദൈവമായ കര്‍ത്താവിന്‍െറ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ വിശുദ്‌ധ മന്‌ദിരം അശുദ്‌ധമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും ഇസ്രായേല്‍ദേശം വിജനമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും യൂദാഭവനം പ്രവാസത്തിലേക്കു പോയപ്പോള്‍ അതിനെക്കുറിച്ചും നീ ആഹാ, എന്നു പറഞ്ഞു പരിഹ സിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരോടു പറയുക: ‘യഹോവയായ കർത്താവിന്റെ അരുളപ്പാടു കേൾക്കുക. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ അതിനെക്കുറിച്ചും ഇസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെക്കുറിച്ചും യെഹൂദാജനം പ്രവാസത്തിലേക്കു പോയപ്പോൾ അവരെക്കുറിച്ചും “നന്നായി” എന്നു നീ പറയുകയാൽ