Ezekiel 25:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ നിനക്കെതിരെ എന്‍റെ കൈ നീട്ടി നിന്നെ അന്യജനതകള്‍ക്കു കൊള്ളമുതലായി ഏല്പിച്ചുകൊടുക്കും. ജനപദങ്ങളില്‍നിന്നു നിന്നെ വിച്ഛേദിക്കും; രാജ്യങ്ങളുടെ ഇടയില്‍നിന്നു നിന്നെ പിഴുതെറിയും. ഞാന്‍ നിന്നെ നശിപ്പിക്കും. ഞാനാണു സര്‍വേശ്വരനെന്ന് അപ്പോള്‍ നീ ഗ്രഹിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ ജാതികൾക്കു കവർച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ചു ദേശങ്ങളിൽ നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാൻ യഹോവ എന്നു നീ അറിയും.
Malayalam 1992 MBSI
ഞാന്‍ നിന്റെ നേരെ കൈ നീട്ടി നിന്നെ ജാതികള്‍ക്കു കവര്‍ച്ചയായി കൊടുക്കും; ഞാന്‍ നിന്നെ വംശങ്ങളില്‍നിന്നു ഛേദിച്ചു ദേശങ്ങളില്‍ നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാന്‍ യഹോവ എന്നു നീ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ ജനതകൾക്കു കവർച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ച് ദേശങ്ങളിൽ നിന്നു മുടിച്ച് നശിപ്പിച്ചുകളയും; ഞാൻ യഹോവ എന്ന് നീ അറിയും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിന്‍റെ നേരേ കൈ നീട്ടി നിന്നെ ജാതികള്‍ക്കു കവര്‍ച്ചയായി കൊടുക്കും; ഞാന്‍ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ചു ദേശങ്ങളിൽനിന്നു മുടിച്ചു നശിപ്പിച്ചുകളയും; ഞാന്‍ യഹോവ എന്നു നീ അറിയും.
Malayalam Bible POC-ML 2013
ഞാന്‍ നിനക്കെതിരേ എന്‍െറ കരമുയര്‍ത്തുകയും നിന്നെ ജനതകള്‍ക്കു കവര്‍ച്ചചെയ്യാന്‍ വിട്ടുകൊടുക്കുകയും ചെയ്യും. ജനതകളില്‍ നിന്നു നിന്നെ ഞാന്‍ വിച്‌ഛേദിക്കും. രാജ്യങ്ങളുടെ ഇടയില്‍ നിന്നു നിന്നെ ഞാന്‍ ഉന്‍മൂലനം ചെയ്യും; ഞാന്‍ നിന്നെ നശിപ്പിക്കും. ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ നീ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ എന്റെ കരം നിന്റെനേരേ നീട്ടി നിന്നെ ഇതര രാഷ്ട്രങ്ങൾക്ക് ഒരു കൊള്ളയാക്കിത്തീർക്കും. ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽനിന്നു തൂത്തെറിയും; രാജ്യങ്ങളിൽനിന്ന് ഉന്മൂലനംചെയ്ത് നശിപ്പിച്ചുകളയും, ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.’ ”