Ezekiel 26:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍റെ അനേകം കുതിരകള്‍ ഉയര്‍ത്തുന്ന പൊടിപടലം നിന്നെ മൂടിക്കളയും. കോട്ട ഇടിഞ്ഞുപോയ പട്ടണത്തിലേക്കു പ്രവേശിക്കുന്നതുപോലെ അവന്‍ നിന്‍റെ കവാടങ്ങളില്‍കൂടി കടന്നുവരുമ്പോള്‍ കുതിരപ്പടയുടെയും രഥങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദഘോഷംകൊണ്ടു നിന്‍റെ മതിലുകള്‍ കുലുങ്ങും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ടു നിന്റെ മതിലുകൾ കുലുങ്ങിപ്പോകും.
Malayalam 1992 MBSI
അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതില്‍ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന്‍ നിന്റെ ഗോപുരങ്ങളില്‍കൂടി കടക്കുമ്പോള്‍ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ടു നിന്റെ മതിലുകള്‍ കുലുങ്ങിപ്പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ട് ഉയരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ട് നിന്റെ മതിലുകൾ കുലുങ്ങിപ്പോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞു കിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന്‍ നിന്‍റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോള്‍ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ട് നിന്‍റെ മതിലുകള്‍ കുലുങ്ങിപ്പോകും.
Malayalam Bible POC-ML 2013
അവന്‍െറ അശ്വബാഹുല്യത്താല്‍ ഉയരുന്ന പൊടി നിന്നെ മൂടിക്കളയും. കോട്ടയിടിഞ്ഞപട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന്‍ നിന്‍െറ കവാടങ്ങളിലൂടെ പ്രവേശിക്കുമ്പോള്‍ കുതിരക്കാരുടെയും വണ്ടികളുടെയും രഥങ്ങളുടെയും ശബ്‌ദംകൊണ്ട് നിന്‍െറ മതിലുകള്‍ നടുങ്ങും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്നെ പൊടിപടലംകൊണ്ടു മറയ്ക്കുമാറ് അവന്റെ കുതിരകൾ അനവധിയായിരിക്കും. മതിൽ ഇടിച്ചുകളഞ്ഞ പട്ടണത്തിലേക്കു ജനക്കൂട്ടം കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽക്കൂടി കടക്കുമ്പോൾ പോർക്കുതിരകളുടെയും വണ്ടികളുടെയും രഥങ്ങളുടെയും ആരവംകൊണ്ട് നിന്റെ മതിലുകൾ വിറകൊള്ളും.