Ezekiel 26:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ നിന്‍റെ സമ്പത്തു കൊള്ളയടിക്കും. കച്ചവടച്ചരക്കുകള്‍ കവര്‍ച്ച ചെയ്യും. അവര്‍ നിന്‍റെ മതിലുകള്‍ ഇടിച്ചുനിരത്തുകയും നിന്‍റെ പ്രിയങ്കരമായ മണിമന്ദിരങ്ങള്‍ നശിപ്പിക്കുകയും ചെയ്യും. കല്ലും മണ്ണും തടിയും എല്ലാം അവര്‍ സമുദ്രത്തിലേക്കു വലിച്ചെറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നിന്റെ സമ്പത്തു കവർന്നു നിന്റെ ചരക്കു കൊള്ളയിട്ടു നിന്റെ മതിലുകൾ ഇടിച്ചു നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും.
Malayalam 1992 MBSI
അവര്‍ നിന്റെ സമ്പത്തു കവര്‍ന്നു നിന്റെ ചരകൂ കൊള്ളയിട്ടു നിന്റെ മതിലുകള്‍ ഇടിച്ചു നിന്റെ മനോഹരഭവനങ്ങള്‍ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവര്‍ വെള്ളത്തില്‍ ഇട്ടുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ നിന്റെ സമ്പത്തു കവർന്ന് നിന്റെ ചരക്കു കൊള്ളയിട്ട് നിന്റെ മതിലുകൾ ഇടിച്ച് നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നിന്‍റെ സമ്പത്തു കവര്‍ന്നു നിന്‍റെ ചരക്കു കൊള്ളയിട്ടു നിന്‍റെ മതിലുകള്‍ ഇടിച്ചു നിന്‍റെ മനോഹരഭവനങ്ങള്‍ നശിപ്പിക്കും; നിന്‍റെ കല്ലും മരവും മണ്ണും എല്ലാം അവര്‍ വെള്ളത്തിൽ ഇട്ടുകളയും.
Malayalam Bible POC-ML 2013
അവര്‍ നിന്‍െറ ധനം കവര്‍ച്ചചെയ്യുകയും വ്യാപാരച്ചരക്കുകള്‍ കൊള്ളയടിക്കുകയും ചെയ്യും. നിന്‍െറ മതിലുകളും നിന്‍െറ മനോഹരങ്ങളായ ഭവനങ്ങളും അവര്‍ നശിപ്പിക്കുകയും കല്ലും മണ്ണും മരവും സമുദ്രമധ്യത്തിലേക്കു വലിച്ചെറിയുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ നിന്റെ സമ്പത്തു കവർന്ന് നിന്റെ വിഭവങ്ങൾ കൊള്ളയിട്ട്, നിന്റെ മതിലുകൾ ഇടിച്ചുനിരത്തി, നിന്റെ മനോഹരഭവനങ്ങൾ തകർത്ത്, നിന്റെ കല്ലും മരവും മണ്ണുമെല്ലാം കടലിൽ എറിഞ്ഞുകളയും.