Ezekiel 26:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വല വിരിച്ചുണക്കാനുള്ള സ്ഥലമായി നീ തീരും. നീ ഒരിക്കലും പുനരുദ്ധരിക്കപ്പെടുകയില്ല. സര്‍വേശ്വരനായ ഞാനാണ് ഇതു പറയുന്നത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Malayalam 1992 MBSI
ഞാന്‍ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിന്നെ വെറും പാറയാക്കും; നീ വലവിരിക്കുവാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണിയുകയില്ല; യഹോവയായ ഞാൻ അതു കല്പിച്ചിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിന്നെ വെറും പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
Malayalam Bible POC-ML 2013
ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്നെ ഞാന്‍ വെറും പാറപോലെയാക്കും. വലവിരിച്ചുണക്കുന്നതിനുള്ള സ്‌ഥലമായി നീ തീരും. ഒരിക്കലും നീ പുനരുദ്‌ധരിക്കപ്പെടുകയില്ല. കര്‍ത്താവായ ഞാനാണ്‌ ഇതു പറയുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിന്നെ വെറുമൊരു പാറയാക്കും; നീ മീൻവല വിരിക്കാനുള്ള ഒരു സ്ഥലമായിത്തീരും. ഇനിയൊരിക്കലും നീ പുനർനിർമിക്കപ്പെടുകയില്ല. യഹോവയായ ഞാൻ അതു കൽപ്പിച്ചിരിക്കുന്നു എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്.