Ezekiel 26:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്നെക്കുറിച്ച് ഈ വിലാപഗാനം അവര്‍ പാടും: പ്രസിദ്ധനഗരമേ, സമുദ്രത്തില്‍ പ്രബലയായിരുന്നവളേ! കീര്‍ത്തിയും ശക്തിയും സമുദ്രമധ്യത്തില്‍ പരത്തിയ നഗരമേ, വന്‍കരയിലുള്ളവര്‍ക്കു ഭീതിയുളവാക്കിയ നീയും നിന്നില്‍ നിവസിക്കുന്നവരും സമുദ്രത്തില്‍നിന്ന് എങ്ങനെ ഇല്ലാതെയായി?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയും: സമുദ്രസഞ്ചാരികൾ പാർത്തതും കീർത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ!
Malayalam 1992 MBSI
അവര്‍ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയുംസമുദ്രസഞ്ചാരികള്‍ പാര്‍ത്തതും കീര്‍ത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തില്‍ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകലനിവാസികള്‍ക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയും: ‘സമുദ്രസഞ്ചാരികൾ വസിച്ചതും കീർത്തികേട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു; അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടി ആയിരുന്നുവല്ലോ!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയും: സമുദ്രസഞ്ചാരികള്‍ പാര്‍ത്തതും കീര്‍ത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകല നിവാസികള്‍ക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ!
Malayalam Bible POC-ML 2013
നിന്നെക്കുറിച്ച് അവര്‍ ഉച്ചത്തില്‍ വിലപിച്ചുപറയും; സമുദ്രമധ്യത്തില്‍ ശക്‌തിയും കീര്‍ത്തിയും പരത്തിയ നഗരമേ, കരയില്‍ ഭയമുളവാക്കിയ നീയും നിന്നില്‍ വസിക്കുന്നവരും സമുദ്രത്തില്‍നിന്നു മാഞ്ഞുപോയതെങ്ങിനെ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അവർ നിന്നെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തി ഇപ്രകാരം പറയും: “ ‘സമുദ്രസഞ്ചാരികൾ നിറഞ്ഞിരുന്ന പ്രശസ്ത നഗരമേ, നീ നശിച്ചുപോയത് എങ്ങനെ! നീയും നിന്റെ പൗരന്മാരും സമുദ്രത്തിലെ ശക്തിയായിരുന്നു. അവിടെ താമസിച്ചിരുന്ന സകലർക്കും നീയൊരു ഭീതിവിഷയം ആയിരുന്നു.