Ezekiel 26:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ പതനദിവസം ദ്വീപുകള്‍ വിറയ്‍ക്കും; അതേ, സമുദ്രത്തിലെ ദ്വീപുകള്‍ നിന്‍റെ തിരോധാനത്തില്‍ പരിഭ്രമിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇപ്പോൾ നിന്റെ വീഴ്ചയുടെ നാളിൽ ദ്വീപുകൾ വിറെക്കും; അതെ, സമുദ്രത്തിലെ ദ്വീപുകൾ നിന്റെ നിര്യാണത്തിങ്കൽ ഭ്രമിച്ചുപോകും.
Malayalam 1992 MBSI
ഇപ്പോള്‍ നിന്റെ വീഴ്ചയുടെ നാളില്‍ ദ്വീപുകള്‍ വിറെക്കും; അതെ, സമുദ്രത്തിലെ ദ്വീപുകള്‍ നിന്റെ നിര്യാണത്തിങ്കല്‍ ഭ്രമിച്ചുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്പോൾ നിന്റെ വീഴ്ചയുടെ നാളിൽ ദ്വീപുകൾ വിറയ്ക്കും; അതെ, സമുദ്രത്തിലെ ദ്വീപുകൾ നിന്റെ തകർച്ചയിൽ ഭ്രമിച്ചുപോകും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇപ്പോള്‍ നിന്‍റെ വീഴ്ചയുടെ നാളിൽ ദ്വീപുകള്‍ വിറയ്ക്കും; അതേ, സമുദ്രത്തിലെ ദ്വീപുകള്‍ നിന്‍റെ നിര്യാണത്തിങ്കൽ ഭ്രമിച്ചുപോകും.
Malayalam Bible POC-ML 2013
നിന്‍െറ പതനദിവസം ദ്വീപുകള്‍ വിറയ്‌ക്കുകയും നിന്‍െറ തിരോധാനത്തില്‍ സമുദ്രത്തിലെ ദ്വീപുകള്‍ സംഭ്രമിക്കുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്പോഴോ നിന്റെ പതനദിവസത്തിൽ തീരപ്രദേശങ്ങൾ വിറയ്ക്കുന്നു; കടലിലെ ദ്വീപുകൾ നിന്റെ തകർച്ചയിൽ നടുങ്ങിപ്പോകുന്നു.’