Ezekiel 26:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു സോര്‍ ഇങ്ങനെ പറഞ്ഞു: ആഹാ, ജനപദങ്ങളുടെ വാതിലായിരുന്ന യെരൂശലേം തകര്‍ന്നല്ലോ; വാതില്‍ എനിക്കുവേണ്ടി തുറക്കപ്പെട്ടിരിക്കുന്നു, അവള്‍ ശൂന്യമായിത്തീര്‍ന്നിരിക്കയാല്‍ ഞാന്‍ അഭിവൃദ്ധിപ്പെടും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു: നന്നായി, ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായ്തീർന്നിരിക്കയാൽ ഞാൻ നിറയും എന്നു സോർ പറയുന്നതുകൊണ്ടു
Malayalam 1992 MBSI
മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചുനന്നായി, ജാതികളുടെ വാതിലായിരുന്നവള്‍ തകര്‍ന്നുപോയി; അവര്‍ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവള്‍ ശൂന്യമായ്തീര്‍ന്നിരിക്കയാല്‍ ഞാന്‍ നിറയും എന്നു സോര്‍ പറയുന്നതുകൊണ്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ച്: ‘നന്നായി, ജനതകളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എന്നിലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായിത്തീർന്നിരിക്കുകയാൽ ഞാൻ നിറയും’ എന്ന് സോർ പറയുന്നതുകൊണ്ട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ച്: നന്നായി, ജാതികളുടെ വാതിലായിരുന്നവള്‍ തകര്‍ന്നുപോയി; അവള്‍ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവള്‍ ശൂന്യമായിത്തീര്‍ന്നിരിക്കയാൽ ഞാന്‍ നിറയും എന്നു സോര്‍ പറയുന്നതുകൊണ്ട്
Malayalam Bible POC-ML 2013
മനുഷ്യപുത്രാ, ജറുസലെമിനെക്കുറിച്ച്‌ ടയിര്‍ പറഞ്ഞു: ജനതകളുടെ കവാടമായ അവള്‍ തകര്‍ന്നിരിക്കുന്നു. അത്‌ എനിക്കായി തുറന്നിരിക്കുന്നു. അവള്‍ നശിച്ചിരിക്കുന്നു. അങ്ങനെ ഞാന്‍ സമ്പന്നയാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മനുഷ്യപുത്രാ, ജെറുശലേമിനെപ്പറ്റി, ‘ആഹാ! രാഷ്ട്രങ്ങളുടെ കവാടം തകർക്കപ്പെട്ടു, അതിന്റെ വാതിലുകൾ എനിക്കുമുമ്പാകെ മലർക്കെ തുറക്കപ്പെട്ടു; ഇപ്പോൾ അവൾ ശൂന്യയായിരിക്കുകയാൽ എനിക്ക് സമൃദ്ധിയുണ്ടാകും’ എന്ന് സോർ പറയുകയാൽ,