Ezekiel 26:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിത്യവിനാശത്തില്‍ പതിച്ച പൂര്‍വികരുടെകൂടെ ഞാന്‍ നിന്നെ തള്ളും, നിന്നില്‍ ആരും നിവസിക്കാതിരിക്കാനും ജീവനുള്ളവരുടെ ദേശത്തു നിനക്കു സ്ഥലം ലഭിക്കാതിരിക്കാനുമായി പാതാളത്തില്‍ വസിക്കുന്നവരോടുകൂടി പുരാതനാവശിഷ്ടങ്ങള്‍ക്കിടയില്‍ അധോലോകത്തു ഞാന്‍ നിന്നെ പാര്‍പ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പുരാതനജനത്തിന്റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിന്നും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്ക്കാതെയിരിക്കേണ്ടതിന്നും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ, പുരാതനശൂന്യങ്ങളിൽ തന്നേ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാർപ്പിക്കയും ചെയ്യും.
Malayalam 1992 MBSI
ഞാന്‍ നിന്നെ കുഴിയില്‍ ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്റെ അടുക്കല്‍ ഇറക്കുകയും നിനക്കു നിവാസികള്‍ ഇല്ലാതെയിരിക്കേണ്ടതിന്നും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്‍ക്കാതെയിരിക്കേണ്ടതിന്നും ഞാന്‍ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളില്‍ പുരാതനശൂന്യങ്ങളില്‍ തന്നേ, കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ പാര്‍പ്പിക്കയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടി പുരാതനജനത്തിന്റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിനും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്ക്കാതെയിരിക്കേണ്ടതിനും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ, പുരാതനശൂന്യങ്ങളിൽ തന്നെ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടി താമസിപ്പിക്കുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്‍റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികള്‍ ഇല്ലാതെയിരിക്കേണ്ടതിനും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്ക്കാതെയിരിക്കേണ്ടതിനും ഞാന്‍ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ പുരാതനശൂന്യങ്ങളിൽ തന്നെ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാര്‍പ്പിക്കയും ചെയ്യും.
Malayalam Bible POC-ML 2013
പാതാളത്തില്‍ പതിക്കുന്ന പുരാതന ജനങ്ങളോടൊപ്പം നിന്നെ ഞാന്‍ തള്ളിയിടും. നിന്നില്‍ ആരും വസിക്കാതിരിക്കാനും ജീവനുള്ളവരുടെ നാട്ടില്‍ നിനക്കു സ്ഥലം ലഭിക്കാതിരിക്കാനുമായി, പാതാളത്തില്‍ താഴ്‌ന്നവരുടെകൂടെ പുരാതനാവശിഷ്‌ടങ്ങള്‍ക്കിടയില്‍ അധോലോകത്തില്‍ നിന്നെ ഞാന്‍ പാര്‍പ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം പുരാതന ജനത്തിന്റെ അടുക്കലേക്കു ഞാൻ നിന്നെ നയിക്കും; പ്രാചീനതയുടെ അവശിഷ്ടങ്ങളെന്നപോലെ ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ കുഴിയിൽ ഇറങ്ങുന്നവരോടൊപ്പംതന്നെ പാർപ്പിക്കും. ജീവനുള്ളവരുടെ ദേശത്തേക്കു നീ മടങ്ങുകയോ അവിടെ നീ നിവസിക്കുകയോ ചെയ്യുകയില്ല.