Ezekiel 27:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാദാന്‍കാര്‍ നീയുമായി വാണിജ്യബന്ധത്തിലേര്‍പ്പെട്ടു. അനേകം തീരപ്രദേശങ്ങളും നിന്‍റെ പ്രത്യേക വാണിജ്യ കേന്ദ്രങ്ങളായിത്തീര്‍ന്നു. അവിടങ്ങളില്‍നിന്ന് ആനക്കൊമ്പും കരിമരവും നിന്‍റെ ചരക്കുകള്‍ക്കു പകരം ലഭിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു കപ്പം കൊണ്ടുവന്നു.
Malayalam 1992 MBSI
ദെദാന്യര്‍ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകള്‍ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവര്‍ ആനക്കൊമ്പും കരിമരവും നിനക്കു കപം കൊണ്ടുവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്ക് കപ്പമായി കൊണ്ടുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദെദാന്യര്‍ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകള്‍ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവര്‍ ആനക്കൊമ്പും കരിമരവും നിനക്കു കപ്പം കൊണ്ടുവന്നു.
Malayalam Bible POC-ML 2013
ദദാന്‍കാര്‍ നീയുമായി വ്യാപാരബന്‌ധത്തിലേര്‍പ്പെട്ടു. നിന്‍െറ പ്രത്യേക വ്യാപാരകേന്‌ദ്രങ്ങളായി ധാരാളം ദ്വീപുകള്‍ ഉണ്ടായിരുന്നു. ആനക്കൊമ്പും കരിന്താളിയും അവിടെനിന്നു നിനക്കു പ്രതിഫലമായി ലഭിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ദേദാന്യർ നിന്റെ വ്യാപാരികളും നിരവധി തീരപ്രദേശങ്ങൾ നിനക്കു ഉപഭോക്താക്കളുമായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു വിലയായിത്തന്നു.