Ezekiel 27:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തര്‍ശ്ശീശിലെ വലിയ കപ്പലുകള്‍ നിന്‍റെ ചരക്കുകള്‍ കയറ്റിക്കൊണ്ടു പോയി. ആഴക്കടലില്‍ നീ സമ്പൂര്‍ണയും സമ്പന്നയും ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തർശീശ് കപ്പലുകൾ നിനക്കു ചരക്കു കൊണ്ടുവന്നു; നീ പരിപൂർണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീർന്നു.
Malayalam 1992 MBSI
തര്‍ശീശ് കപ്പലുകള്‍ നിനക്കു ചരകൂ കൊണ്ടു വന്നു; നീ പരിപൂര്‍ണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തർശീശ് കപ്പലുകൾ നിനക്ക് ചരക്കു കൊണ്ടുവന്നു; നീ പരിപൂർണ്ണയും സമുദ്രമദ്ധ്യത്തിൽ അതിധനികയും ആയിത്തീർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തര്‍ശ്ശീശ്കപ്പലുകള്‍ നിനക്കു ചരക്കു കൊണ്ടുവന്നു; നീ പരിപൂര്‍ണയും സമുദ്രമധ്യേ അതിധനികയും ആയിത്തീര്‍ന്നു.
Malayalam Bible POC-ML 2013
താര്‍ഷീഷിലെ കപ്പലുകള്‍ നിന്‍െറ വ്യാപാരച്ചരക്കുകളുമായി സഞ്ചരിച്ചു. അങ്ങനെ സമുദ്രമധ്യേ നീ നിറഞ്ഞ്‌ വളരെ ധനികയായിത്തീര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘തർശീശ് കപ്പലുകൾ നിന്റെ വിഭവം കൊണ്ടുപോകുന്ന വാഹനങ്ങളായി. സമുദ്രമധ്യത്തിലൂടെ നിറയെ ചരക്കുകളുമായി നീ സഞ്ചരിച്ചു.