Ezekiel 27:31 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ നിനക്കുവേണ്ടി തല മുണ്ഡനം ചെയ്തു ചാക്കുവസ്ത്രം ധരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്നെച്ചൊല്ലി മൊട്ടയടിച്ച രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടെ കരകയും ചെയ്യും.
Malayalam 1992 MBSI
നിന്നെച്ചൊല്ലി മൊട്ടയടിച്ച രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടെ കരകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്നെച്ചൊല്ലി തല മുണ്ഡനം ചെയ്ത് രട്ടുടുക്കുകയും നിന്നെക്കുറിച്ച് മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടി കരയുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്നെച്ചൊല്ലി മൊട്ടയടിച്ച് രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കയ്പുള്ള വിലാപത്തോടുംകൂടെ കരകയും ചെയ്യും.
Malayalam Bible POC-ML 2013
നിന്നെപ്രതി അവര്‍ ശിരസ്‌സു മുണ്‍ഡനം ചെയ്‌ത്‌ ചാക്കുടുക്കുന്നു; ഹൃദയവ്യഥയോടും അതീവ ദുഃഖത്തോടുംകൂടെ വിലപിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ നിമിത്തം അവർ തല മൊട്ടയടിച്ച്, ചാക്കുശീല ഉടുക്കും; അതിവേദനയോടെ അവർ നിന്നെപ്പറ്റി കരയുകയും കയ്‌പോടെ വിലപിക്കുകയും ചെയ്യും.