Ezekiel 27:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാശാനിലെ കരുവേലകംകൊണ്ട് അവര്‍ നിനക്കു തുഴയുണ്ടാക്കി; സൈപ്രസിന്‍റെ തീരത്തെ പൈന്‍മരത്തില്‍ ആനക്കൊമ്പുകൊണ്ടുള്ള ശില്പവേലകള്‍ ചെയ്ത് അവര്‍ നിന്‍റെ മേല്‍ത്തട്ടുണ്ടാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാശാനിലെ കരുവേലംകൊണ്ടു അവർ നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളിൽനിന്നുള്ള പുന്നമരത്തിൽ ആനക്കൊമ്പു പതിച്ചു നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.
Malayalam 1992 MBSI
ബാശാനിലെ കരുവേലംകൊണ്ടു അവര്‍ നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളില്‍നിന്നുള്ള പുന്നമരത്തില്‍ ആനക്കൊമ്പു പതിച്ചു നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാശാനിലെ കരുവേലകംകൊണ്ട് അവർ നിന്റെ തണ്ടുകൾ ഉണ്ടാക്കി; കിത്തീംദ്വീപുകളിലെ പുന്നമരത്തിൽ ആനക്കൊമ്പു പതിച്ച് നിനക്ക് തട്ടുണ്ടാക്കിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാശാനിലെ കരുവേലകംകൊണ്ട് അവര്‍ നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളിൽനിന്നുള്ള പുന്നമരത്തിൽ ആനക്കൊമ്പു പതിച്ച് നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.
Malayalam Bible POC-ML 2013
ബാഷാനിലെ കരുവേലകംകൊണ്ട് അവര്‍ നിനക്കു തുഴയുണ്ടാക്കി. സൈപ്രസ്‌തീരങ്ങളില്‍നിന്നുള്ള കാറ്റാടിമരത്തില്‍ ആനക്കൊമ്പു പതിച്ച് അവര്‍ നിനക്കു മേല്‍ത്തട്ട് ഒരുക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാശാനിലെ കരുവേലകംകൊണ്ട് അവർ നിനക്കു തുഴകൾ നിർമിച്ചു; കിത്തീം തീരങ്ങളിലെ പുന്നമരംകൊണ്ട് അവർ നിനക്കു മേൽത്തട്ടുണ്ടാക്കി, അതിൽ ആനക്കൊമ്പു പതിച്ച് അലങ്കരിച്ചു.