Ezekiel 27:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ കപ്പല്‍പ്പായ് ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ചിത്രത്തയ്യലോടുകൂടിയ ചണംകൊണ്ടു നിര്‍മിച്ചു. അതായിരുന്നു നിന്‍റെ കൊടിയടയാളം. ഏലീശാ ദ്വീപില്‍നിന്നു കൊണ്ടുവന്ന നീലയും കടുംചുവപ്പും നിറമുള്ള തുണിയായിരുന്നു നിന്‍റെ മേലാപ്പ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിനക്കു കൊടിയായിരിക്കേണ്ടതിന്നു നിന്റെ കപ്പൽപായ് മിസ്രയീമിൽനിന്നുള്ള വിചിത്രശണപടംകൊണ്ടു ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിൽനിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.
Malayalam 1992 MBSI
നിനക്കു കൊടിയായിരിക്കേണ്ടതിന്നു നിന്റെ കപ്പല്‍പായ് മിസ്രയീമില്‍നിന്നുള്ള വിചിത്രശണപടംകൊണ്ടു ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളില്‍നിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിനക്ക് കൊടി ആയിരിക്കേണ്ടതിന് നിന്റെ കപ്പൽപായ് ഈജിപ്റ്റിൽനിന്നുള്ള വിചിത്രശണവസ്ത്രംകൊണ്ട് ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിലെ ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിനക്ക് കൊടിയായിരിക്കേണ്ടതിനു നിന്‍റെ കപ്പൽപായ് മിസ്രയീമിൽനിന്നുള്ള വിചിത്രശണപടംകൊണ്ട് ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിൽനിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്‍റെ വിതാനമായിരുന്നു.
Malayalam Bible POC-ML 2013
നിന്‍െറ കപ്പല്‍പ്പായ്‌ ഈജിപ്‌തില്‍ നിന്നു കൊണ്ടുവന്ന ചിത്രാലംകൃതമായ ചണവസ്‌ത്രമായിരുന്നു. അതായിരുന്നു നിന്‍െറ അടയാളം. എലീഷാദ്വീപില്‍ നിന്നുള്ള നീലാംബരവും ധൂമ്രപടവും ആയിരുന്നു നിന്‍െറ ആവരണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈജിപ്റ്റിൽനിന്നുള്ള ചിത്രത്തയ്യലുള്ള നേർമയേറിയ ചണവസ്ത്രത്തിൽ അവർ നിനക്കു കപ്പൽപ്പായുണ്ടാക്കി; അതു നിനക്കു കൊടിയായിത്തീർന്നു; എലീശാദ്വീപിന്റെ തീരത്തുനിന്നുള്ള നീലവസ്ത്രവും ഊതവർണവസ്ത്രവും നിന്റെ വിതാനമായിരുന്നു.