Ezekiel 27:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സീദോനിലെയും അര്‍വാദിലെയും നിവാസികളായിരുന്നു നിന്‍റെ തണ്ടുവലിക്കാര്‍. സോര്‍ദേശമേ, നിനക്കു വിദഗ്ധന്മാരായ അമരക്കാര്‍ ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സീദോനിലെയും സർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ മാലുമികൾ ആയിരുന്നു.
Malayalam 1992 MBSI
സീദോനിലെയും സര്‍വ്വാദിലെയും നിവാസികള്‍ നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നില്‍ ഉണ്ടായിരുന്ന ജ്ഞാനികള്‍ നിന്റെ മാലുമികള്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സീദോനിലെയും സർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടുവലിക്കാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ കപ്പിത്താന്മാർ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സീദോനിലെയും സര്‍വ്വാദിലെയും നിവാസികള്‍ നിന്‍റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികള്‍ നിന്‍റെ മാലുമികള്‍ ആയിരുന്നു.
Malayalam Bible POC-ML 2013
സീദോനിലെയും അര്‍വാദിലെയും നിവാസികളായിരുന്നു നിന്‍െറ തണ്ടുവലിക്കാര്‍. സേമറില്‍ നിന്നുവന്നവിദഗ്‌ധന്‍മാരായ കപ്പിത്താന്‍മാര്‍ നിനക്കുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സീദോനിലെയും അർവാദിലെയും പുരുഷന്മാർ നിന്റെ തുഴകൾ വലിക്കുന്നവരായി; സോരേ, വിദഗ്ദ്ധരായ കപ്പിത്താന്മാർ നിനക്കുണ്ടായിരുന്നു.