Ezekiel 27:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗെബലിലെ ജനപ്രമാണികളും ജ്ഞാനികളും, നിനക്ക് ഓരായപ്പണി ചെയ്തിരുന്നു. സമുദ്രത്തിലെ എല്ലാ കപ്പലുകളും നാവികരും വ്യാപാരം നടത്തുന്നതിനു നിന്‍റെയടുത്തു വന്നിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഓരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാകപ്പലുകളും അവയുടെ കപ്പല്ക്കാരും നിന്റെ കച്ചവടം നടത്തേണ്ടതിന്നു നിന്നിൽ ഉണ്ടായിരുന്നു.
Malayalam 1992 MBSI
ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഔരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാകപ്പലുകളും അവയുടെ കപ്പല്‍ക്കാരും നിന്റെ കച്ചവടം നടത്തേണ്ടതിന്നു നിന്നില്‍ ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഓരായപ്പണിക്കാരായിരുന്നു; നിന്റെ കച്ചവടം നടത്തേണ്ടതിന് സമുദ്രത്തിലെ എല്ലാ കപ്പലുകളും അവയുടെ കപ്പല്ക്കാരും നിന്നിൽ ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്‍റെ ഓരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാ കപ്പലുകളും അവയുടെ കപ്പൽക്കാരും നിന്‍റെ കച്ചവടം നടത്തേണ്ടതിന് നിന്നിൽ ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
ഗേബാലിലെ ശ്രഷ്‌ഠന്‍മാരും നിപുണന്‍മാരും നിനക്ക്‌ ഓരായപ്പണിചെയ്യാന്‍ ഉണ്ടായിരുന്നു. സമുദ്രത്തിലെ എല്ലാ കപ്പലുകളും കപ്പല്‍ക്കാരും നീയുമായി കച്ചവടം ചെയ്യാന്‍ വന്നിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗിബാലിലെ തഴക്കംവന്ന പണിക്കാരും നിന്റെ പലകകൾചേർത്ത് വിടവ് അടച്ചു. കടലിലെ എല്ലാ കപ്പലുകളും കപ്പൽക്കാരും നിന്റെ അടുക്കൽ കച്ചവടത്തിനു വന്നുചേർന്നു.