Ezekiel 28:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ നിന്‍റെ നേരേ മഹാമാരി അയയ്‍ക്കും; നിന്‍റെ തെരുവുകളില്‍ രക്തപ്പുഴയൊഴുക്കും. എല്ലാവശത്തുനിന്നും നീ ആക്രമിക്കപ്പെടും. വാളിനിരയാകുന്നവര്‍ നിന്‍റെ മധ്യത്തില്‍ വീഴും; അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് നീ അറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അതിൽ മഹാമാരിയും അതിന്റെ വീഥികളിൽ രക്തവും അയക്കും; ചുറ്റിലും നിന്നു അതിന്റെ നേരെ വരുന്ന വാൾകൊണ്ടു നിഹതന്മാരായവർ അതിന്റെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു അവർ അറിയും.
Malayalam 1992 MBSI
ഞാന്‍ അതില്‍ മഹാമാരിയും അതിന്റെ വീഥികളില്‍ രക്തവും അയക്കും; ചുറ്റിലും നിന്നു അതിന്റെ നേരെ വരുന്ന വാള്‍കൊണ്ടു നിഹതന്മാരായവര്‍ അതിന്റെ നടുവില്‍ വീഴും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അതിൽ പകർച്ചവ്യാധിയും അതിന്റെ വീഥികളിൽ രക്തവും അയയ്ക്കും; എല്ലാഭാഗത്തുനിന്നും അതിന്റെ നേരെ വരുന്ന വാൾകൊണ്ടു നിഹതന്മാരായവർ അതിന്റെ നടുവിൽ വീഴും; ഞാൻ യഹോവ എന്ന് അവർ അറിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അതിൽ മഹാമാരിയും അതിന്റെ വീഥികളിൽ രക്തവും അയയ്ക്കും; ചുറ്റിലുംനിന്ന് അതിന്‍റെ നേരേ വരുന്ന വാള്‍കൊണ്ടു നിഹതന്മാരായവര്‍ അതിന്‍റെ നടുവിൽ വീഴും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.
Malayalam Bible POC-ML 2013
ഞാന്‍ അവളുടെ നേരേ പകര്‍ച്ചവ്യാധികളെ അയയ്‌ക്കും; അവരുടെ തെരുവീഥികളില്‍ രക്‌തം ഒഴുക്കും. ചുററുംനിന്ന് അവള്‍ക്കെതിരേ വരുന്ന വാളേറ്റു മരിക്കുന്നവര്‍ അവളുടെ മധ്യത്തില്‍ വീഴും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ അതിൽ ഒരു പകർച്ചവ്യാധി വരുത്തി അതിന്റെ തെരുവീഥികളിലൂടെ രക്തം ഒഴുക്കും. എല്ലാ ഭാഗത്തുനിന്നും നിനക്കെതിരേ വരുന്ന വാളിനാൽ നിഹതന്മാരായവർ നിന്റെ മധ്യേ വീഴും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.