Ezekiel 29:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഞാന്‍ നിനക്കും നിന്‍റെ നദികള്‍ക്കും എതിരാണ്. ഞാന്‍ ഈജിപ്തിനെ മിഗ്ദോന്‍ പട്ടണംമുതല്‍ സെവേനെ പട്ടണംവരെ എത്യോപ്യയുടെ അതിര്‍ത്തിയോളം പാഴും ശൂന്യവും ആക്കിത്തീര്‍ക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതൽ കൂശിന്റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
Malayalam 1992 MBSI
അതുകൊണ്ടു ഞാന്‍ നിനക്കും നിന്റെ നദികള്‍ക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതല്‍ കൂശിന്റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്ന് ഈജിപ്റ്റിലെ സെവേനെഗോപുരം മുതൽ കൂശിന്റെ അതിർത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു ഞാന്‍ നിനക്കും നിന്‍റെ നദികള്‍ക്കും വിരോധമായിരുന്ന് മിസ്രയീംദേശത്തെ സെവേനെഗോപുരംമുതൽ കൂശിന്‍റെ അതിര്‍ത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
Malayalam Bible POC-ML 2013
അതിനാല്‍ ഞാന്‍ നിനക്കും നിന്‍െറ നദികള്‍ക്കും എതിരാണ്‌; മിഗ്‌ദോല്‍മുതല്‍ സെവേനെഗോപുരംവരെ എത്യോപ്യയുടെ അതിര്‍ത്തിയോളം ഈജിപ്‌തിനെ ഞാന്‍ ശൂന്യവും വിജനവുമാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ഞാൻ നിനക്കും നിന്റെ നദികൾക്കും എതിരായിരിക്കും. ഞാൻ ഈജിപ്റ്റുദേശത്തെ മിഗ്ദോൽമുതൽ അസ്വാൻവരെയും കൂശിന്റെ അതിരുവരെയും ഒരു കുപ്പക്കുന്നും ശൂന്യഭൂമിയുമാക്കിത്തീർക്കും.