Ezekiel 29:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത് രാജ്യങ്ങളില്‍വച്ച് ഏറ്റവും ചെറുതായിരിക്കും. അത് മറ്റു ജനതകളുടെമേല്‍ പിന്നീട് ഒരിക്കലും ആധിപത്യം ഉറപ്പിക്കുകയില്ല. രാജ്യങ്ങളെ അടക്കി ഭരിക്കാന്‍ കഴിയാത്തവിധം ഞാന്‍ അവരെ അത്ര ചെറുതാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു രാജ്യങ്ങളിൽവെച്ചു അതിഹീനമായിരിക്കും; ഇനി ജാതികൾക്കു മേലായി അതു തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജാതികളുടെമേൽ വാഴാതവണ്ണം ഞാൻ അവരെ കുറെച്ചുകളയും.
Malayalam 1992 MBSI
അതു രാജ്യങ്ങളില്‍വെച്ചു അതിഹീനമായിരിക്കും; ഇനി ജാതികള്‍ക്കു മേലായി അതു തന്നെത്താന്‍ ഉയര്‍ത്തുകയും ഇല്ല; അവര്‍ ജാതികളുടെമേല്‍ വാഴാതവണ്ണം ഞാന്‍ അവരെ കുറെച്ചുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് രാജ്യങ്ങളിൽവച്ച് ഏറ്റവും എളിയരാജ്യമായിരിക്കും; ഇനി ജനതകൾക്കു മേലായി അത് തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജനതകളുടെമേൽ വാഴാത്തവിധം ഞാൻ അവരെ കുറച്ചുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു രാജ്യങ്ങളിൽവച്ച് അതിഹീനമായിരിക്കും; ഇനി ജാതികള്‍ക്കു മേലായി അതു തന്നെത്താന്‍ ഉയര്‍ത്തുകയും ഇല്ല; അവര്‍ ജാതികളുടെമേൽ വാഴാതവണ്ണം ഞാന്‍ അവരെ കുറച്ചുകളയും.
Malayalam Bible POC-ML 2013
അത് മറ്റെല്ലാ രാജ്യങ്ങളെയുംകാള്‍ എളിയതായിരിക്കും. ഇനി ഒരിക്കലും അതു മറ്റു ജനതകളുടെമേല്‍ ഉയരുകയില്ല; അവരെ ഭരിക്കാനാവാത്തവിധം ഞാന്‍ അതിനെ ചെറുതാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതു രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും എളിയ രാജ്യമായിരിക്കും; ഇനിയൊരിക്കലും അവർ മറ്റുരാജ്യങ്ങൾക്കുമേൽ തങ്ങളെത്തന്നെ ഉയർത്തുകയില്ല.