Ezekiel 29:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ഇസ്രായേല്‍ അതിനെ ആശ്രയിക്കുകയില്ല. ഈജിപ്തിന്‍റെ നേരെ സഹായത്തിനുവേണ്ടി കൈ നീട്ടിയ അപരാധം അവരുടെ ഓര്‍മയില്‍ ഉണ്ടായിരിക്കും. ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ അപ്പോള്‍ അറിയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോൾ, അതു ഇനി അവരുടെ അകൃത്യം ഓർപ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാൻ യഹോവയായ കർത്താവു എന്നു അവർ അറിയും.
Malayalam 1992 MBSI
യിസ്രായേല്‍ഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോള്‍, അതു ഇനി അവരുടെ അകൃത്യം ഔര്‍പ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു അവര്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽഗൃഹം തിരിഞ്ഞ് അവരെ നോക്കുമ്പോൾ, അവരവരുടെ അകൃത്യം ഓർമ്മിപ്പിക്കുന്ന ഒരു ശരണമായി അവർ ഇരിക്കുകയില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് അവർ അറിയും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽഗൃഹം തിരിഞ്ഞ് അവരെ നോക്കുമ്പോള്‍, അത് ഇനി അവരുടെ അകൃത്യം ഓര്‍പ്പിക്കുന്നതായൊരു ശരണമായിരിക്കയില്ല; ഞാന്‍ യഹോവയായ കര്‍ത്താവ് എന്ന് അവര്‍ അറിയും.
Malayalam Bible POC-ML 2013
ഇസ്രായേല്‍ ഇനിമേല്‍ ഈജിപ്‌തിനെ ആശ്രയിക്കുകയില്ല; എന്തെന്നാല്‍, സഹായത്തിന് അങ്ങോട്ടു തിരിയുമ്പോള്‍ തങ്ങളുടെ തെറ്റിനെക്കുറിച്ച് അവര്‍ക്ക് ഓര്‍മ വരും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈജിപ്റ്റ് ഇനിയൊരിക്കലും ഇസ്രായേൽജനത്തിന് ആത്മവിശ്വാസം നൽകുന്ന ഒരു സമൂഹം ആകുകയില്ല; പ്രത്യുത തിരിഞ്ഞ് അവരെ നോക്കുമ്പോൾ തങ്ങളുടെ അകൃത്യത്തിന്റെ അനുസ്മരണമായി അവർ മാറും; അങ്ങനെ ഞാൻ കർത്താവായ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”