Ezekiel 29:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ന് ഇസ്രായേല്‍ജനത്തിന് ഞാന്‍ കൊമ്പു മുളപ്പിക്കും; യെഹെസ്കേലേ, അന്നു നീ പറയുന്നത് അവര്‍ എല്ലാവരും കേള്‍ക്കും; അപ്പോള്‍ ഞാനാണ് സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന്നു ഒരു കൊമ്പു മുളെക്കുമാറാക്കി അവരുടെ നടുവിൽ നിനക്കു തുറന്ന വായ് നല്കും; ഞാൻ യഹോവ എന്നു അവർ അറിയും.
Malayalam 1992 MBSI
അന്നാളില്‍ ഞാന്‍ യിസ്രായേല്‍ഗൃഹത്തിന്നു ഒരു കൊമ്പു മുളെക്കുമാറാക്കി അവരുടെ നടുവില്‍ നിനക്കു തുറന്ന വായ് നലകും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന് ഒരു കൊമ്പു മുളയ്ക്കുമാറാക്കി, അവരുടെ നടുവിൽ നിനക്ക് തുറന്ന വായ് നല്കും; ഞാൻ യഹോവ എന്ന് അവർ അറിയും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നാളിൽ ഞാന്‍ യിസ്രായേൽഗൃഹത്തിന് ഒരു കൊമ്പു മുളയ്ക്കുമാറാക്കി അവരുടെ നടുവിൽ നിനക്ക് തുറന്ന വായ് നല്കും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.
Malayalam Bible POC-ML 2013
അന്ന് ഇസ്രായേല്‍ഭവനത്തിനു ഞാന്‍ ഒരു കൊമ്പു മുളപ്പിക്കും. അവരുടെ മധ്യേ ഞാന്‍ നിന്‍െറ വായ് തുറക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആ ദിവസത്തിൽ ഞാൻ ഇസ്രായേൽഗൃഹത്തിന് ഒരു കൊമ്പു മുളപ്പിക്കും; അവരുടെ മധ്യേ ഞാൻ നിന്റെ വായ് തുറക്കും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”