Ezekiel 29:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാനാണു സര്‍വേശ്വരനെന്ന് ഈജിപ്തില്‍ നിവസിക്കുന്ന എല്ലാവരും അപ്പോള്‍ അറിയും. ഇസ്രായേല്‍ജനത്തിനു നീ ഒരു ഞാങ്ങണവടിയായിരുന്നുവല്ലോ. അവര്‍ നിന്നെ പിടിച്ചപ്പോള്‍ നീ ഒടിഞ്ഞ് അവരുടെ തോളില്‍ കുത്തിക്കയറി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിസ്രയീംനിവാസികൾ യിസ്രായേൽഗൃഹത്തിന്നു ഒരു ഓടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാൻ യഹോവ എന്നു അറിയും.
Malayalam 1992 MBSI
മിസ്രയീംനിവാസികള്‍ യിസ്രായേല്‍ഗൃഹത്തിന്നു ഒരു ഔടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാന്‍ യഹോവ എന്നു അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈജിപ്റ്റ്നിവാസികൾ യിസ്രായേൽഗൃഹത്തിന് ഒരു ഓടക്കോലായിരുന്നതുകൊണ്ട് ഞാൻ യഹോവ എന്ന് അവരെല്ലം അറിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിസ്രയീംനിവാസികള്‍ യിസ്രായേൽഗൃഹത്തിന് ഒരു ഓടക്കോലായിരുന്നതുകൊണ്ട് അവരൊക്കെയും ഞാന്‍ യഹോവ എന്ന് അറിയും.
Malayalam Bible POC-ML 2013
ഞാനാണു കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ ഈജിപ്‌തുനിവാസികളെല്ലാം അറിയും. എന്തെന്നാല്‍, ഇസ്രായേല്‍ഭവനത്തിന്‌ നീ ഒരു ഞാങ്ങണവടിയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ഈജിപ്റ്റിൽ വസിക്കുന്നവരെല്ലാം ഞാൻ യഹോവ ആകുന്നു എന്ന് അറിയും. “ ‘ഇസ്രായേൽജനത്തിന് നീ ഒരു ഓടക്കോലായിട്ടാണല്ലോ ഇരുന്നത്.