Ezekiel 29:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഈജിപ്തു ശൂന്യവും പാഴുമായിത്തീരും. അങ്ങനെ ഞാനാണ് സര്‍വേശ്വരനെന്ന് അവര്‍ അറിയും. ‘നൈല്‍നദി എന്‍റേതാണ് ഞാന്‍ അതിനെ സൃഷ്‍ടിച്ചു’ എന്നു നീ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിസ്രയീംദേശം പാഴും ശൂന്യവുമായ്തീരും; ഞാൻ യഹോവ എന്നു അവർ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്നു അവൻ പറഞ്ഞുവല്ലോ.
Malayalam 1992 MBSI
മിസ്രയീംദേശം പാഴും ശൂന്യവുമായ്തീരും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്നു അവന്‍ പറഞ്ഞുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈജിപ്റ്റ് പാഴും ശൂന്യവുമായിത്തീരും; ഞാൻ യഹോവ എന്ന് അവർ അറിയും; ‘നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു’ എന്ന് അവൻ പറഞ്ഞുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിസ്രയീംദേശം പാഴും ശൂന്യവുമായിത്തീരും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്ന് അവന്‍ പറഞ്ഞുവല്ലോ.
Malayalam Bible POC-ML 2013
ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും. നൈല്‍ എന്‍േറതാണ്, ഞാനാണ് അതുണ്ടാക്കിയത് എന്നു നീ പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈജിപ്റ്റ് ഒരു ശൂന്യമരുഭൂമിയായിത്തീരും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. “ ‘കാരണം നീ പറഞ്ഞു, “നൈൽനദി എനിക്കുള്ളത്, ഞാൻ അതിനെ ഉണ്ടാക്കി,”