Ezekiel 3:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ദൈവത്തിന്‍റെ ആത്മാവ് എന്നെ ഉയര്‍ത്തി; ദൈവത്തിന്‍റെ മഹത്ത്വം സ്വസ്ഥാനത്തുനിന്ന് ഉയര്‍ന്നപ്പോള്‍ വലിയ ഭൂകമ്പത്തിന്‍റെ ഇരമ്പല്‍പോലെയുള്ള ശബ്ദം എന്റെ പിറകില്‍ കേട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ആത്മാവു എന്നെ എടുത്തു: യഹോവയുടെ മഹത്വം സ്വസ്ഥലത്തുനിന്നു അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകിൽ കേട്ടു.
Malayalam 1992 MBSI
അപ്പോള്‍ ആത്മാവു എന്നെ എടുത്തുയഹോവയുടെ മഹത്വം സ്വസ്ഥലത്തുനിന്നു അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാന്‍ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകില്‍ കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ആത്മാവ് എന്നെ എടുത്തു: “യഹോവയുടെ മഹത്വം സ്വസ്ഥാനത്ത് അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്ന് ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിമ്പിൽ കേട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ആത്മാവ് എന്നെ എടുത്തു: യഹോവയുടെ മഹത്ത്വം സ്വസ്ഥലത്തുനിന്ന് അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാന്‍ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകിൽ കേട്ടു.
Malayalam Bible POC-ML 2013
ആത്‌മാവ് എന്നെ മേല്‍പോട്ടുയര്‍ത്തി. കര്‍ത്താവിന്‍െറ മഹത്വം സ്വസ്‌ഥാനത്തുനിന്ന് ഉയര്‍ന്നപ്പോള്‍ വലിയ ഭൂകമ്പത്തിന്‍േറ തുപോലെ ഒരു ശബ്‌ദം എന്‍െറ പിന്നില്‍ ഞാന്‍ കേട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ആത്മാവ് എന്നെ എടുത്തുയർത്തി, യഹോവയുടെ തേജസ്സ് സ്വസ്ഥാനത്തുനിന്ന് ഉയർത്തപ്പെട്ടപ്പോൾ വലിയ മുഴക്കത്തോടെയുള്ള ഒരു ശബ്ദം ഞാൻ എന്റെ പിന്നിൽ കേട്ടു.