Ezekiel 3:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതു ജീവികളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതിന്‍റെയും അവയുടെ സമീപത്തുള്ള ചക്രങ്ങളുടെയും ശബ്ദം ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജീവികളുടെ ചിറകു തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരെച്ചലും വലിയ മുഴക്കമുള്ളോരു ശബ്ദവും ഞാൻ കേട്ടു.
Malayalam 1992 MBSI
ജീവികളുടെ ചിറകു തമ്മില്‍ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരെച്ചലും വലിയ മുഴക്കമുള്ളോരു ശബ്ദവും ഞാന്‍ കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജീവികളുടെ ചിറകുകൾ തമ്മിൽ തട്ടുന്ന ശബ്ദവും അവയുടെ അരികിലുള്ള ചക്രങ്ങളുടെ ശബ്ദവും വലിയ മുഴക്കമുള്ള ഒരു ശബ്ദവും ഞാൻ കേട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജീവികളുടെ ചിറകു തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരച്ചിലും വലിയ മുഴക്കമുള്ളൊരു ശബ്ദവും ഞാന്‍ കേട്ടു.
Malayalam Bible POC-ML 2013
ആ ജീവികളുടെ ചിറകുകള്‍ പരസ്‌പരം സ്‌പര്‍ശിച്ചുണ്ടായ ശബ്‌ദവും അവയുടെ സമീപത്തുള്ള ചക്രങ്ങളുടെ ശബ്‌ദവുമാണ്‌ വലിയ ഭൂകമ്പത്തിന്‍െറ ശബ്‌ദംപോലെ ഞാന്‍ കേട്ടത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജീവികളുടെ ചിറകുകൾതമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികിലുള്ള ചക്രങ്ങളുടെ ഒച്ചയുമായി ഒരു വലിയ മുഴക്കമായിരുന്നു ഞാൻ കേട്ടത്.