Ezekiel 3:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ അവനു മുന്നറിയിപ്പു നല്‌കിയിട്ടും ദുര്‍മാര്‍ഗത്തില്‍ അവന്‍ തുടരുകയും ദുഷ്ടത പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ തന്‍റെ അകൃത്യത്താല്‍ മരിക്കും. എന്നാല്‍ നീ നിന്‍റെ ജീവന്‍ രക്ഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
Malayalam 1992 MBSI
എന്നാല്‍ നീ ദുഷ്ടനെ ഔര്‍പ്പിച്ചിട്ടും അവന്‍ തന്റെ ദുഷ്ടതയും ദുര്‍മ്മാര്‍ഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കില്‍ അവന്‍ തന്റെ അകൃത്യത്തില്‍ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നീ ദുഷ്ടനെ ഓർമ്മിപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ നീ ദുഷ്ടനെ ഓര്‍പ്പിച്ചിട്ടും അവന്‍ തന്‍റെ ദുഷ്ടതയും ദുര്‍മാര്‍ഗവും വിട്ടുതിരിയുന്നില്ലങ്കിൽ അവന്‍ തന്‍റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
നീ ദുഷ്‌ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്‌ടതയില്‍നിന്നും ദുര്‍മാര്‍ഗത്തില്‍നിന്നും പിന്‍മാറാതിരുന്നാല്‍ അവന്‍ തന്‍െറ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്‍െറ ജീവന്‍ രക്‌ഷിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും നീ ദുഷ്ടർക്കു മുന്നറിയിപ്പു നൽകുകയും അവർ തങ്ങളുടെ ദുഷ്ടതയിൽനിന്നോ തിന്മനിറഞ്ഞ ജീവിതരീതിയിൽനിന്നോ പിന്തിരിയാതിരുന്നാൽ അവർ തങ്ങളുടെ പാപത്തിൽ മരിക്കും; എന്നാൽ നീ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കും.