Ezekiel 3:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ആത്മാവ് എന്‍റെ ഉള്ളില്‍ പ്രവേശിച്ച്, എന്നെ എഴുന്നേല്പിച്ചു നിര്‍ത്തി എന്നോടു സംസാരിച്ചു: “നീ വീട്ടില്‍ ചെന്ന് കതകടച്ച് ഇരിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ആത്മാവു എന്നിൽ വന്നു എന്നെ നിവർന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാർക്ക.
Malayalam 1992 MBSI
അപ്പോള്‍ ആത്മാവു എന്നില്‍ വന്നു എന്നെ നിവര്‍ന്നുനിലക്കുമാറാക്കി, എന്നോടു സംസാരിച്ചുനീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാര്‍ക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ആത്മാവ് എന്നിൽ വന്ന് എന്നെ നിവർന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: “നീ ചെന്ന് നിന്റെ വീടിനകത്ത് കതകടച്ചു താമസിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ആത്മാവ് എന്നിൽ വന്ന് എന്നെ നിവിര്‍ന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്‍റെ വീട്ടിനകത്തു കതകടച്ചു പാര്‍ക്ക.
Malayalam Bible POC-ML 2013
ആത്‌മാവ്‌ എന്നില്‍ പ്രവേശിച്ച്‌ എന്നെ എഴുന്നേല്‍പിച്ചു നിര്‍ത്തി എന്നോടു സംസാരിച്ചു. അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നീ വീട്ടില്‍പോയി കതകടച്ചിരിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആത്മാവ് എന്റെമേൽ വന്നു; എനിക്ക് എഴുന്നേറ്റു നിൽക്കാനുള്ള കഴിവു ലഭിച്ചു. അവിടന്ന് എന്നോട് ഇപ്രകാരം കൽപ്പിച്ചു: “നീ പോയി നിന്റെ വീട്ടിൽക്കടന്നു കതകടയ്ക്കുക.