Ezekiel 3:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“വിദേശഭാഷ സംസാരിക്കുകയും ദുര്‍ഗ്രഹമായ ശൈലി ഉപയോഗിക്കുകയും ചെയ്യുന്നവരുടെ അടുക്കലേക്കല്ല, ഇസ്രായേല്‍ജനത്തിന്‍റെ അടുക്കലേക്കാണ് ഞാന്‍ നിന്നെ അയയ്‍ക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതിയുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയക്കുന്നതു;
Malayalam 1992 MBSI
അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതിയുടെ അടുക്കല്‍ അല്ല, യിസ്രായേല്‍ഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയക്കുന്നതു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവ്യക്തവാക്കും കടുത്ത ഭാഷയും ഉള്ള ജനതയുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്റെ അടുക്കലേക്കാകുന്നു നിന്നെ അയയ്ക്കുന്നത്;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതികളുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്‍റെ അടുക്കലത്രേ നിന്നെ അയയ്ക്കുന്നത്;
Malayalam Bible POC-ML 2013
അന്യഭാഷയും ദുര്‍ഗ്രഹമായ ശൈലിയും ഉപയോഗിക്കുന്നവരുടെ അടുത്തേക്കല്ല, ഇസ്രായേല്‍ഭവനത്തിലേക്കാണ്‌ നിന്നെ ഞാന്‍ അയയ്‌ക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അജ്ഞാതഭാഷണവും അപരിചിതഭാഷയുമുള്ള ഒരു ജനത്തിന്റെ അടുക്കലേക്കല്ല, ഇസ്രായേൽജനത്തിന്റെ അടുത്തേക്കാണ് ഞാൻ നിന്നെ അയയ്ക്കുന്നത്.