Ezekiel 3:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനത നിന്‍റെ വാക്കു ശ്രദ്ധിക്കുകയില്ല. എന്‍റെ വാക്കു ശ്രദ്ധിക്കാന്‍ അവര്‍ക്കു മനസ്സില്ലല്ലോ. അവര്‍ കഠിനഹൃദയരും മര്‍ക്കടമുഷ്‍ടികളും ആകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽഗൃഹമോ നിന്റെ വാക്കു കേൾക്കയില്ല; എന്റെ വാക്കു കേൾപ്പാൻ അവർക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രെ.
Malayalam 1992 MBSI
യിസ്രായേല്‍ഗൃഹമോ നിന്റെ വാക്കു കേള്‍ക്കയില്ല; എന്റെ വാക്കു കേള്‍പ്പാന്‍ അവര്‍ക്കും മനസ്സില്ലല്ലോ; യിസ്രായേല്‍ഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽഗൃഹമോ നിന്റെ വാക്ക് കേൾക്കുകയില്ല; എന്റെ വാക്ക് കേൾക്കുവാൻ അവർക്ക് മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമെല്ലാം ദുശ്ശാഠ്യവും കഠിനഹൃദയവും ഉള്ളവരാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽഗൃഹമോ നിന്‍റെ വാക്കു കേള്‍ക്കയില്ല; എന്‍റെ വാക്കു കേള്‍പ്പാന്‍ അവര്‍ക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രേ.
Malayalam Bible POC-ML 2013
എന്നാല്‍ ഇസ്രായേല്‍ഭവനം നിന്‍െറ വാക്കു കേള്‍ക്കുകയില്ല. കാരണം, എന്‍െറ വാക്കു കേള്‍ക്കാന്‍ അവര്‍ തയ്യാറല്ല, എന്തെന്നാല്‍ ഇസ്രായേല്‍ഭവനം മുഴുവന്‍ കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഇസ്രായേൽജനമോ, നിന്റെ വാക്കു കേൾക്കുകയില്ല; കാരണം എന്റെ വാക്കു കേൾക്കാൻ അവർക്കു മനസ്സില്ലായിരുന്നു. തീർച്ചയായും ഇസ്രായേൽഗൃഹം മുഴുവനും ദുശ്ശാഠ്യക്കാരും കഠിനഹൃദയരുമാണല്ലോ.