Ezekiel 30:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നൈല്‍ നദി ഞാന്‍ വറ്റിക്കും; ദേശം ദുഷ്ടജനങ്ങള്‍ക്കു വിറ്റുകളയും. വിദേശീയരുടെ കരങ്ങളാല്‍ ദേശവും അതിലുള്ള സമസ്തവും ഞാന്‍ ശൂന്യമാക്കും;” സര്‍വേശ്വരനാണ് ഇതു പറയുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജാതികളുടെ കയ്യാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
Malayalam 1992 MBSI
ഞാന്‍ നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാര്‍ക്കും വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാന്‍ അന്യജാതികളുടെ കയ്യാല്‍ ശൂന്യമാക്കും; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നദികൾ വറ്റിച്ച് ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജനതകളുടെ കൈയാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നദികളെ വറ്റിച്ച് ദേശത്തെ ദുഷ്ടന്മാര്‍ക്ക് വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാന്‍ അന്യജാതികളുടെ കൈയാൽ ശൂന്യമാക്കും; യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു.
Malayalam Bible POC-ML 2013
ഞാന്‍ നൈല്‍ വറ്റിച്ചുകളയും; നാട് ദുഷ്‌ടന്‍മാര്‍ക്ക് വില്‍ക്കും. വിദേശീയരുടെ കരങ്ങളാല്‍ ആ ദേശവും അതിലുള്ള സമസ്തവും ഞാന്‍ ശൂന്യമാക്കും. കര്‍ത്താവായ ഞാനാണ് പറഞ്ഞിരിക്കുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നൈൽനദിയിലെ വെള്ളം വറ്റിച്ച് ദുഷ്ടരാഷ്ട്രത്തിനു ദേശത്തെ വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും വിദേശികളുടെ കൈയാൽ ഞാൻ ശൂന്യമാക്കും. യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.